
ശ്രീമദ് ഭാഗവത ധർമ്മ സൂയം ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യും

ഗുരുവായൂര്‍: ഗുരുവായൂര്‍ സായ് സജ്ഞീവനി മഠത്തില്‍ ശ്രീമദ് ഭാഗവത ധര്‍മ്മസൂയത്തിന് ബുധനാഴ്ച തുടക്കമാകുമെന്ന് ഗുരുവായൂര്‍ സായ് സജ്ഞീവനി ട്രസ്റ്റ് എക്‌സിക്യൂട്ടീവ് ട്രസ്റ്റി അരുണ്‍ സി. നമ്പ്യാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭാഗവത ധര്‍മ്മങ്ങള്‍ നിത്യജീവിതത്തിന് ഉതകുന്ന രീതിയില്‍ പരിചയപ്പെടുത്തുകയാണ് ഭാഗവത ധര്‍മ്മസൂയത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ബുധനാഴ്ച മുതല്‍ വിജയദശമി ദിവസം വരെ നടക്കുന്ന ധര്‍മ്മസൂയം, വൈകീട്ട് 5 മണിയ്ക്ക് ജുനഅഖാഢ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി ഉദ്ഘാടനം ചെയ്യും. മൗനയോഗി സ്വാമി ഹരിനാരായണന്‍ അദ്ധ്യക്ഷത വഹിയ്ക്കുന്ന ചടങ്ങില്‍ വേദ ഗവേഷണകേന്ദ്രം മുന്‍ ചെയര്‍മാന്‍ വടക്കുംപാട്ട് നാരായണന്‍ മുഖ്യാതിഥിയാകും. വിജു ഗോപാലകൃഷ്ണന്‍ യജ്ഞാചാര്യനാകും. വിവിധ ദിവസങ്ങളില്‍ ശങ്കു ടി. ദാസ്, മഹാമണ്ഡലേശ്വര്‍ പ്രഭാകരാനന്ദ സരസ്വതി, ആദിമാഹി മഹാചണ്ഡാളബാബ, പി.ആര്‍. നാഥന്‍, ജയപ്രകാശ് കേശവന്‍, ഹരീന്ദ്രന്‍ ,
രാധാകൃഷ്ണന്‍ കാക്കശ്ശേരി , ഡോ: കിരണ്‍ ആനന്ദ്, വടക്കുംപാട്ട് നാരായണന്‍, തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച് സംസാരിയ്ക്കും.

വിവിധ ദിവസങ്ങളിലായി ജയചന്ദ്രന്‍ ആന്റ് പാട്ടി,യുടെ സര്‍ഗ്ഗ സപര്യ, ഭക്തിഗാനമേള, മണലൂര്‍ ഗോപിനാഥിന്റെ ഓട്ടന്‍തുള്ളല്‍, പഴുവില്‍ ഗോകുലം സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിയ്ക്കുന്ന ഗോകുലം ഭജന്‍സ്, ശ്രീ ഭാരത നൃത്തകലാകേന്ദ്രത്തിന്റെ രുദ്രമൂകാംബിക നൃത്തസില്‍പ്പം, കലാമണ്ഡലം ജി,്ണു പ്രതാപ് അവതരിപ്പിയ്ക്കുന്ന ചാക്യാര്‍ക്കൂത്ത്, സായിശങ്കരി ഗുരുവായൂരിന്റെ തിരുവാതിരക്കളി എന്നിവയും അരങ്ങേറും. ഒക്ടോ: 2 വരെ ദിവസവും മൂന്നുനേരങ്ങളില്‍ അന്നദാനവും , വിജയദശമി നാളില്‍ മഹാഭിഷേകം, സമാധിപൂജ, പൂമൂടല്‍ എന്നിവയും ഉണ്ടായിരിയ്ക്കും വാര്‍ത്താസമ്മേളനത്തില്‍ ട്രസ്റ്റി സബിത രഞ്ജിത്, ജയപ്രകാശ് കേശവന്‍, . രാമചന്ദ്രന്‍ എന്നിവരും സംബന്ധിച്ചു