ശ്രീകുമാരൻ തമ്പിക്ക് മഹാകാവ്യഭാവൻ പുരസ്ക്കാരം സമ്മാനിച്ചു
ഗുരുവായൂർ : മലയാള ചലച്ചിത്ര രംഗത്തെ ബഹുമുഖ പ്രതിഭ ശ്രീകുമാരൻ തമ്പിയെ മഹാകാവ്യഭാവൻ പുരസ്ക്കാരം നൽകി ദൃശ്യ ഗുരുവായൂർ ആദരിച്ചു. പ്രശസ്ത സിനിമാ സംവിധായകൻ ഹരിഹരൻ ശ്രീകുമാരൻ തമ്പിക്ക് പുരസ്ക്കാരവും പൊന്നാടയും, പ്രശസ്തി പത്രവും സമർപ്പിച്ചു. പ്രശസ്ത ഗാന രചയിതാവ് റഫീക്ക് അഹമ്മദ്, എഴുത്തുകാരൻ എം.പി.സുരേന്ദ്രൻ, കെ.വി അബ്ദുൾ ഖാദർ എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി.
ഗുരുവായൂർ നഗരസഭയിലെ നിർദ്ധനരായ ‘രോഗികളെ സഹായിക്കുന്നതിനുള്ള ” ജീവന ” സുസ്ഥിര കാരുണ്യ പദ്ധതി ഉദ്ഘാടനം നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ് നിർവ്വഹിച്ചു. ദൃശ്യ പ്രസിഡണ്ട് കെ.കെ ഗോവിന്ദദാസ് അദ്ധ്യക്ഷത വഹിച്ചു. ദൃശ്യ സെക്രട്ടറി ആർ.രവികുമാർ ജീവനം പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. ഡോ വിജയകുമാർ, കെ.പി.എ റഷീദ്, ജി.കെ പ്രകാശ്,വി.പി ഉണ്ണികൃഷ്ണൻ, അരവിന്ദൻ പല്ലത്ത് എന്നിവർ പ്രസംഗിച്ചു.
തുടർന്ന് തൃശൂർ ഗ്രാൻ്റ് മ്യൂസിക്കൽസ് അവതരിപ്പിച്ച ശ്രീകുമാരൻ തമ്പിയുടെ തെരെഞ്ഞെടുത്ത ഗാനങ്ങളുടെ ത്രിമാന ദൃശ്യ- സംവാദ സംഗീതാവിഷ്ക്കാരവും ഉണ്ടായിരുന്നു