Post Header (woking) vadesheri

ശ്രീകൃഷ്ണ കോളേജിൽ മാനേജ്മെൻറ് ക്വാട്ടയിൽ ഡിഗ്രി പ്രവേശനം

Above Post Pazhidam (working)

ഗുരുവായൂർ ദേവസ്വം ശ്രീകൃഷ്ണ കോളേജിൽ 2024-2025 അദ്ധ്യയന വർഷത്തിൽ ബിരുദ കോഴ്സുകളിലേക്ക് മാനേജ്മെൻ്റ് ക്വാട്ടയിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മേയ് 27 മുതൽ ജൂൺ 17 വരെ www.guruvayurdevaswom.nic.in എന്ന ദേവസ്വം വെബ്സൈറ്റിൽ ഉള്ള Google form വഴി സ്വീകരിക്കും. അപേക്ഷകർ ബിരുദ പ്രവേശനത്തിന് യോഗ്യത നേടിയവരായിരിക്കണം. ബി.എ (സംസ്കൃതം, ഇംഗ്ലീഷ്, മലയാളം, ഇക്കണോമിക്സ്, ഹിസ്റ്ററി, ഫംഗ്ഷണൽ ഇംഗ്ലീഷ് ),, ബി..എസ്.സി ( മാത്തമാറ്റിക്സ്,ഫിസിക്സ്, കെമിസ്ട്രി, ബയോകെമിസ്ട്രി,ബോട്ടണി, സുവോളജി), ബി.കോം എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം.
മാനേജ്മെൻ്റ് ക്വാട്ട വഴി പ്രവേശനം തൃശൂർ ജില്ലയിലുള്ളവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.. 250 രൂപയാണ് അപേക്ഷാ ഫോമിൻ്റെ വില.

Ambiswami restaurant