Header 1 vadesheri (working)

ശ്രീവിശ്വനാഥക്ഷേത്ര മഹോത്സവം വർണാഭമായി

Above Post Pazhidam (working)

ചാവക്കാട്: തീര ദേശത്തെ പ്രസിദ്ധമായ മണത്തല ശ്രീവിശ്വനാഥക്ഷേത്ര മഹോത്സവം വർണാഭമായി . അവധി ദിനമായതിനാൽ പതിനായിരങ്ങളാണ് ഗുരുപാദ പുരിയിലേക്ക് ഒഴുകി എത്തിയത്.രാവിലെ നാല് മണിക്ക് പള്ളിയുണർത്തലിന് ശേഷം ചടങ്ങുകൾ ആരംഭിച്ചു.തുടർന്ന് നിർമ്മാല്യ ദർശനം,ഗണപതിഹോമം,അഭിഷേകം,ഉഷപൂജ,കാഴ്ച്ച ശീവേലി,കലശാഭിഷേകം മറ്റും വിശേഷാൽ പൂജകൾ തുടങ്ങിയ താന്ത്രിക കർമ്മങ്ങൾക്ക്;ക്ഷേത്രം തന്ത്രി സി.കെ.നാരായണൻകുട്ടി ,മേൽശാന്തി എം.കെ.ശിവാനന്ദൻ എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു.

First Paragraph Rugmini Regency (working)

വൈകീട്ട് മൂന്നിന് ശ്രീശങ്കരപുരം പ്രകാശന്‍ മാരാര്‍ നയിച്ച പഞ്ചവാദ്യത്തോടെ എഴുന്നള്ളിപ്പ് ആരംഭിച്ചു.വിവിധ കരങ്ങളില്‍ നിന്നുള്ള ഉത്സവാഘോഷ കമ്മിറ്റികളുടെ പൂരങ്ങൾ വൈകീട്ട് 8-ന് ക്ഷേത്രത്തിലെത്തി.വിവിധ വാദ്യമേളങ്ങള്‍,പ്രാചീനകലാരൂപങ്ങൾ,വർണ്ണ കാവടികള്‍ എന്നിവ എഴുന്നളളിപ്പുകള്ക്ക് അകമ്പടിയായി.രാത്രി 8.30 -ന് കൂട്ടിയെഴുന്നള്ളിപ്പ് ആരംഭിച്ചു.കൂട്ടിയെഴുന്നള്ളിപ്പില്‍ കേരളത്തിലെ തലപൊക്കത്തിൽ പ്രധാനികളായ ഗജവീരൻമാർ ഉൾപ്പെടെ 30 കൊമ്പന്മാർ അണിനിരന്നു.ഗജവീരന്‍ വലിയപുരക്കല്‍ ആര്യനന്ദന്‍ തിടമ്പേറ്റി.തുടർന്ന് തിരുവല്ല രാധാകൃഷ്ണന്‍,ഗുരുവായൂര്‍ ശശിമാരാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറു കലാകാരന്മാരെ അണിനിരത്തി പാണ്ടിമേളം നടന്നു.രാത്രി പത്തോടെ ആറാട്ടും,കൊടിയിറക്കവും നടന്നതോടെ പത്ത് ദിവസമായി നടന്നു വന്നിരുന്ന ഉത്സവാഘോഷങ്ങള്ക്ക് സമാപനം കുറിച്ചു.

Second Paragraph  Amabdi Hadicrafts (working)

ശ്രീവിശ്വനാഥക്ഷേത്രം സമുദായ ദീപികാ യോഗം ഭരണസമിതി ഭാരവാഹികളായ പ്രധാന്‍ കുറ്റിയില്‍,സെക്രട്ടറി കെ.ആര്‍.രമേഷ്,എ.എ.ജയകുമാര്‍,വൈസ് പ്രസിഡന്റുമാരായ എന്‍.ജി.പ്രവീണ്കുിമാര്‍,വാക്കയിൽ മുരളിധരൻ,ജോയിന്റ് സെക്രട്ടറിമാരായ കെ.എസ്.അനില്കുവമാർ,കെ.കെ.സതീന്ദ്രൻ,ഉത്സവാഘോഷ കമ്മിറ്റി ചെയര്മാകന്‍ കെ.സി.മുരളി,കണ്വീയനര്‍ സുനില്‍ പനയ്ക്കൽ,ജോയിന്റ് കണ്വീമനര്‍ രത്‌നകുമാര്‍ നെടിയേടത്ത്,സംയുക്ത ആഘോഷ കമ്മിറ്റി ചെയർമാൻ ഷൈൻ പൊന്നരാശ്ശേരി,കണ്വീുനര്‍ സിബിൻ തുടങ്ങിയവർ നേതൃത്വം നൽകി.


അതെ സമയം ദേശീയ പാതയിൽ പോലീസിന്റെ ഗതാഗത നിയന്ത്രണം പാടെ പാളി . ഇതിനാൽ മണത്തല പള്ളി മുതൽ കോട്ടപ്പുറം വരെ റോഡ് നിശ്ചലമായി .ഇരു വശത്തു നിന്നും വാഹങ്ങൾ എത്തിയതോടെ എഴുന്നള്ളിപ്പുകളും വഴിയിൽ കുടുങ്ങി മുൻ കാലങ്ങളിൽ മുല്ലത്തറയിൽ നിന്നും വാഹനങ്ങൾ ഇടത്തോട്ട് തിരിച്ചു വിട്ട് ബേബി റോഡ് വഴി കോട്ടപ്പുറം സെന്ററിലേക്ക് വഴി തിരിച്ചു വിടാറാണ് പതിവ് ഇത്തവണ പോലീസ് അതിന് മുതിർന്നില്ല ,അതിനാൽ ലൈൻ ബസുകളും അനവധി ടോറസുകളും റോഡിൽ കുടുങ്ങിയതോടെ കാവടി ആടുന്നവർക്കും അനുഷ്ടാന കലകൾ അവതരിപ്പിച്ച കലാകാരന്മാർക്കും അവരുടെ കഴിവ് തെളിയിക്കാൻ കഴിഞ്ഞില്ല . വിദേശത്ത് ജോലി ചെയ്യുന്ന പ്രദേശത്തെ നൂറുകണക്കിന് യുവാക്കളാണ് ഉത്സവാഘോഷത്തിമർപ്പിൽ പങ്കെടുക്കാൻ പറന്നിറങ്ങിയത് . ഓരോ പ്രദേശത്തു നിന്നും എഴുന്നള്ളിപ്പുകൾ കൊപ്പം സ്ത്രീകളും കുട്ടികളും അടക്കം നൂറു കണക്കിന് പേരാണ് അണിനിരന്നത്.