Post Header (woking) vadesheri

ഗുരുദേവ മഹാസമാധി ദിനാചരണം

Above Post Pazhidam (working)

ഗുരുവായൂർ:എസ്എൻഡിപി യോഗം ഗുരുവായൂർ യൂണിയനിൽ ശ്രീനാരായണ ഗുരുദേവ  മഹാസമാധിദിനാചരണത്തിൻ്റെ ഭാഗമായി മൂന്നാം ദിവസം  ഗുരുമണ്ഡപത്തിൽ ഗുരുപൂജ,പുഷ്പാഞ്ജലി,അഷ്‌ട്ടോത്തരനാമാവലി,ചതയം കലാവേദിയുടെ ഭക്തിസാന്ദ്രമായ ഭജനാവലി എന്നിവ നടന്നു.യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം സുഗതൻ ചാണാശ്ശേരി ഭദ്രദീപം കൊളുത്തി.

Ambiswami restaurant

യോഗം കൗൺസിലർ പി.കെ.പ്രസന്നൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്എൻഡിപി യോഗം ചരിത്രം എന്ന വിഷയത്തെ ആസ്പതമാക്കി യോഗം മുൻ അസിസ്റ്റൻ്റ് സെക്രട്ടറി വി.എം.ശശി കോട്ടയം ക്ലാസ്സെടുത്തു.യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ അധ്യക്ഷത വഹിച്ചു.സെക്രട്ടറി പി.എ.സജീവൻ ,യൂണിയൻ ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.പി.സുനിൽ കുമാർ(മണപ്പുറം),എ.എസ്.വിമലാനന്ദൻ ,യൂണിയൻ വനിതാ സംഘം സെക്രട്ടറി ശൈലജ കേശവൻ,പഞ്ചായത്ത് കമ്മിറ്റി അംഗം പി.വി.ഷൺമുഖൻ,കൗൺസിലർ കെ.ജി.ശരമണൻ എന്നിവർ സംസാരിച്ചു.യൂണിയൻ വൈസ് പ്രസിഡന്റ് എം.എ.ചന്ദ്രൻ യോഗത്തിന് നന്ദി പറഞ്ഞു.

Second Paragraph  Rugmini (working)