Header 1 vadesheri (working)

ശ്രീഗുരുവായൂരപ്പന് വഴിപാടായി കെടേശമാല

Above Post Pazhidam (working)

ഗുരുവായൂർ : ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ടകലയായ കൃഷ്ണനാട്ടത്തിൽ ഉപയോഗിക്കുന്ന കെടേശമാല ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ചു. പാലക്കാട് മേലാർക്കാട് ഗ്രാമത്തിൽ വൈദ്യനാഥ അയ്യരാണ് കെടേശമാല സമർപ്പിച്ചത്. കൃഷ്ണനാട്ടത്തിൽ കൃഷ്ണനും ബലരാമനും തലമുടിയിൽ അണിയുന്നതാണ് കെടേശമാല.

First Paragraph Rugmini Regency (working)

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ കെടേശമാലകൾ ഏറ്റുവാങ്ങി. കലാനിലയം സൂപ്രണ്ട് മുരളി പുറന്നാട്ടുകര, ക്ഷേത്രം മാനേജർ സുരേഷ്, വേണുഗോപാൽ പട്ടത്താക്കിൽ, മുൻ കളിയോഗം ആശാൻ കെ.സുകുമാരൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. ശിൽപി രാജനാണ് കെടേശമാല നിർമ്മിച്ചത്.

Second Paragraph  Amabdi Hadicrafts (working)