Post Header (woking) vadesheri

ശ്രീഗുരുവായൂരപ്പനും,ശ്രീഅയ്യപ്പനും വഴിപാടായി പൊന്നിൻ കിരീടം

Above Post Pazhidam (working)

ഗുരുവായൂർ : പ്രസിദ്ധമായ ഗുരുവായൂർ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തിൽ ശ്രീഗുരുവായൂരപ്പനും ശ്രീ അയ്യപ്പനും വഴിപാടായി രണ്ട് പൊന്നിൻ കിരീടം .കിരീടങ്ങൾ ഇന്ന് ഉച്ചപൂജക്കുശേഷം സമർപ്പിച്ചു. തിരുവനന്തപുരം സ്വദേശി നാഥൻ മേനോൻ എന്നവർ ആണ് രണ്ടു കിരീടംങ്ങളും സമർപ്പിച്ചത്.

Ambiswami restaurant

പ്രഭാവലയം ഉള്ള ചുവന്നകല്ല് ചാരുതയേകിയ കിരീടം ശ്രീഗുരുവായൂരപ്പനും നീല കല്ല് ശോഭയേകിയ കിരീടം ശ്രീഅയ്യപ്പനും ചാർത്തി. ഗുരുവായൂർ ക്ഷേത്രം മേൽശാന്തി ശ്രീനാഥ് നമ്പൂതിരിയാണ് കിരീടം ഏറ്റുവാങ്ങി ഭാഗവാൻമാർക്ക്ചാർത്തിയത്. ഇരു കിരീടത്തിനും കൂടി ഏകദേശം 45 പവൻ തൂക്കം വരും