
ശ്രീഗുരുവായൂരപ്പന് വഴിപാടായി കളഭം പാക്കിങ്ങ് മെഷീൻ

ഗുരുവായൂർ: ശ്രീഗുരുവായൂരപ്പന് വഴിപാട് ആയി കളഭം പാക്ക് ചെയ്യുന്ന ഉപകരണം സമർപ്പിച്ചു. തമിഴ്നാട് സ്വദേശിയായ വൈദ്യനാഥൻ ആണ് ഈ ഉപകരണം സമർപ്പിച്ചത്. ആധുനിക ന്യുമാറ്റിക് ടെക്നോളജിയിൽ പ്രവത്തിക്കുന്നതാണ് മെഷീൻ. പാക്കിങ് നടക്കുന്നതോടൊപ്പം തയ്യാറായ പാക്കറ്റുകളുടെ എണ്ണം കൂടി പ്രദർശിപ്പിക്കുന്നതിനാൽ ആവശ്യനുസരണം മെഷീൻ പ്രവർത്തിപ്പിക്കാൻ കഴിയും. ദേവസ്വം ചെയർമാൻ ഡോ.വി.കെ വിജയൻ നാട മുറിച്ചു ഉദ്ഘാടനം നിർവഹിച്ചു.

ക്ഷേത്രം ഊരാളൻ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, തന്ത്രി .പി.സി.ദിനേശൻനമ്പൂതിരിപ്പാട്, ഭരണസമിതി അംഗം ശ്രീ . സി. മനോജ്, വഴിപാടുകാരൻ വൈദ്യനാഥൻ എന്നിവർ ചേർന്നു ഭദ്രദീപം തെളിയിച്ചു. അഡ്മിനിസ്ട്രേറ്റർ ഒ. ബി. അരുൺകുമാർ മെഷീൻ സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു. ക്ഷേത്രം ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസി. മാനേജർമാരായ .പി കെ സുശീല, സി. ആർ. ലെജുമോൾ, മെഷീൻ രൂപകൽപ്പന ചെയ്ത മുകുന്ദൻ, ചീഫ് സെക്യൂരിറ്റി ഓഫീസർ മോഹൻകുമാർ എന്നിവർ സന്നിഹിതരായി
