ശ്രീഗുരുവായൂരപ്പന്‍ മേളപുരസ്‌ക്കാരം ജ്യോതിദാസിന്
ഗുരുവായൂര്‍: പുരാതന നായര്‍തറവാട്ട് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിവിധ മേഖലയില്‍ കഴിവും, മികവും തെളിയിച്ചുള്ള കലാകാര പ്രതിഭയ്ക്ക് നല്‍കിവരുന്ന ”ശ്രീഗുരുവായൂരപ്പന്‍ മേളപുരസ്‌ക്കാരം” ഇക്കുറി സോപാന സംഗീതജ്ഞനും, സോപാന സംഗീതത്തില്‍ ഏഷ്യന്‍ റെക്കാര്‍ഡ് ജേതാവുമായ ജ്യോതിദാസ് ഗുരുവായൂരിന് സമ്മാനിയ്ക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു .
ഗുരുവായൂര്‍ ദേവസ്വം വാദ്യവിദ്യാലയത്തില്‍ അഷ്ടപദി അദ്ധ്യാപകനായ ജ്യോതിദാസ്, നടന്‍, ഗായകന്‍, രചയിതാവ്, സംഗീത സംവിധായകന്‍, പ്രഭാഷകന്‍, ആത്മീയ പ്രവര്‍ത്തകന്‍, സംഘാടകന്‍ എന്നീ നിലകളിലും പ്രശസ്തനാണ്. 5001-രൂപയും, പ്രശസ്തി പത്രവും, ഫലകവമടങ്ങുന്നതാണ് ശ്രീഗുരുവായൂരപ്പന്‍ മേളപുരസ്‌ക്കാരം.
ചിങ്ങമഹോത്സവമായ ആഗസ്റ്റ് 17-ന് വൈകീട്ട് മജ്ഞുളാല്‍ പരിസരത്ത് മികവാര്‍ന്ന വാദ്യകലാകാരന്മാര്‍ അണിനിരക്കുന്ന മജ്ഞുളാല്‍ തറമേളത്തിന് ശേഷം വിശിഷ്ട സാന്നിധ്യങ്ങളുടെ നിറവില്‍ ജേതാവിന് മേളപുരസ്‌ക്കാരം സമ്മാനിയ്ക്കും
വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡണ്ട് കെ.ടി. ശിവരാമന്‍നായര്‍, സെക്രട്ടറി അനില്‍ കല്ലാറ്റ്, കണ്‍വീനര്‍മാരായ ബാലന്‍ വാറണാട്ട്, ശശി കേനേടത്ത്, എന്നിവര്‍ പങ്കെടുത്തു .