ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം മന്ത്രി രാധാകൃഷ്ണൻ സമ്മാനിച്ചു.
ഗുരുവായൂർ : വൈശാഖ മാസാരംഭത്തിൻ്റെ പുണ്യ നിറവിൽ രണ്ടാമത് അഷ്ടപദി സംഗീതോൽസവത്തിന് ഗുരുവായൂരിൽ തുടക്കമായി. ശ്രീ ഗുരുവായൂരപ്പൻ്റെ ഇഷ്ട ഗീതമായ അഷ്ടപദിയുടെ പ്രോൽസാഹനാർത്ഥമാണ്
ഗുരുവായൂർ ദേവസ്വം അഷ്ടപദി സംഗീതോൽസവം നടത്തുന്നത്.
ഇന്നുരാവിലെ 8 മണിയോടെ ക്ഷേത്രം തന്ത്രി പി.സി.ദിനേശൻ നമ്പൂതിരിപ്പാട് ശ്രീ ഗുരുവായൂരപ്പൻ ആഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിൽ നിലവിളക്ക് തെളിയിച്ചതോടെയാണ് സംഗീതോൽസവം ആരംഭിച്ചത്.ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ, ഭക്തർ, ദേവസ്വം ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
ദേവസ്വം വാദ്യകലാ വിദ്യാലയത്തിലെ അധ്യാപകൻ ജ്യോതി ദാസ് ഗുരുവായൂർ അഷ്ടപദി ആലപിച്ചു. ഇടയ്ക്കയിൽ ഗുരുവായൂർ ശശി മാരാർ അകമ്പടിയായി.
. നിരവധി അഷ്ടപദി ഗായകർ സംഗീതാർച്ചനയിൽ പങ്കെടുത്തു . ദേവസ്വം ഏർപ്പെടുത്തിയ ജനാർദ്ദനൻ നെടുങ്ങാടി സ്മാരക ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരം അമ്പലപ്പുഴ കൃഷ്ണൻകുട്ടി മാരാർക്ക് ദേവസ്വം മന്ത്രി .കെ.രാധാകൃഷ്ണൻ സമ്മാനിച്ചു . പുരസ്കാര സമർപ്പണത്തിനു ശേഷം പുരസ്കാര ജേതാവായ ശ്രീ.അമ്പലപ്പുഴ കൃഷ്ണൻകുട്ടി മാരാരുടെഅഷ്ടപദി കച്ചേരിഅരങ്ങേറി