Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വം ശ്രീബലരാമ ക്ഷേത്രത്തിൽ ബലിതർപ്പണത്തിന് ആയിരങ്ങൾ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂർ ദേവസ്വം നെൻമിനി ശ്രീ ബലരാമക്ഷേത്രത്തിൽ കർക്കിടക വാവ് ബലിയിടാൻ ആയിരങ്ങളെത്തി. പുലർച്ചെ നാലുമണിയോടെ ബലിതർപ്പണത്തിനുള്ള ചടങ്ങുകൾ തുടങ്ങി. ഭക്തർക്ക് സുഗമമായി ബലിതർപ്പണം നടത്താൻ ഗുരുവായൂർ ദേവസ്വം വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. അധിക ജീവനക്കാരെയും നിയോഗിച്ചിരുന്നു.

First Paragraph Rugmini Regency (working)


സൂര്യനാരായണൻ എളയതിൻ്റെ കാർമ്മികത്വത്തിലായിരുന്നു ബലിതർപ്പണ ചടങ്ങുകൾ. ക്ഷേത്ര ക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ അഷ്ട ദ്രവ്യ മഹാഗണപതി ഹോമവും ഭഗവത് സേവയും നടന്നു. തന്ത്രി .പുലിയന്നൂർ ജയന്തൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം നിർവഹിച്ചു.കർക്കടകവാവു ബലിദിനത്തിൽ ക്ഷേത്രത്തിൽ എത്തിയ ഭക്തജനങ്ങൾക്കെല്ലാം ദേവസ്വം നേതൃത്വത്തിൽ പ്രഭാതഭക്ഷണവും നൽകി