Header 1 vadesheri (working)

സ്പെഷ്യൽ പോലീസിനു പുതിയ സുരക്ഷാ വേഷം നൽകി സേവ് ഗുരുവായൂർ മിഷൻ

Above Post Pazhidam (working)

ഗുരുവായൂർ: ഗുരുവായൂർ ഏകാദശി, സ്പെഷ്യൽ പോലീസിനു പുതിയ സുരക്ഷാ വേഷം നൽകി സേവ് ഗുരുവായൂർ മിഷൻ. നടനും കലാസംസ്കാരിക പ്രവർത്തകനുംസേവ് ഗുരുവായൂർ മിഷൻ. പ്രസിഡണ്ടുമായ .ശിവജി ഗുരുവായൂർ, ടെമ്പിൾ സിറ്റി അസിസ്റ്റന്റെ കമ്മീഷണർ കെ.ജിസുരേഷിനു നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

First Paragraph Rugmini Regency (working)

ശബരിമല സീസൺ ഗുരുവായൂരിലെത്തുന്ന അയ്യപ്പഭക്തന്മാരുടെ തിരക്കുകൾ നിയന്ത്രിക്കുന്നതിനായി പ്രത്യേകം നിയോഗിക്കപ്പെട്ട പോലീസുകാർ കാലപഴക്കം വന്ന മോശം മേൽവസ്ത്രം ധരിച്ചു നിൽക്കുന്ന കാഴ്ച്ച ചർച്ചയായിരുന്നു. ഗുരുവായൂർ ക്ഷേത്ര പരിസരത്തെ ക്ഷേമ പ്രവർത്തനങ്ങൾക്ക് സേവ് ഗുരുവായൂർ മിഷൻ നൽകുന്ന പ്രാധാന്യം കണക്കിലെടുത്താണ് നിലവിൽ നടക്കുന്ന മെമ്പർഷിപ് ക്യാമ്പയിൻ വഴി ലഭ്യമായ തുകയിൽ ഒരു പങ്കു സ്പെഷ്യൽ പോലീസ് സേനയുടെ സ്തുത്യർഹ സേവനത്തിന് ആദരവായി സമർപ്പിച്ചത്.

Second Paragraph  Amabdi Hadicrafts (working)

സേവ് ഗുരുവായൂർ മിഷൻ ജനറൽ സെക്രട്ടറി അജു .എം .ജോണി, ഭാരവാഹികളായ കെ.ആർ ഉണ്ണികൃഷ്ണൻ, പി.ഐ. ആന്റോ, ഇ.ആർ ഗോപിനാഥൻ എന്നിവർ സനിഹിതരായിരുന്നു