അല്‍ റഹ്‌മ ട്രസ്റ്റിന്റെ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് 26-ന്

ചാവക്കാട്: തിരുവത്ര അല്‍റഹ്‌മ ചാരിറ്റബിള്‍ ട്രസ്റ്റ് റിപ്പബ്ലിക് ദിനത്തില്‍ സൗജന്യ വൃക്കരോഗ നിര്‍ണയ ക്യാമ്പ് നടത്തുമെന്ന് ട്രസ്റ്റ് വൈസ് പ്രസിഡന്റ് എം.എ.മൊയ്ദീന്‍ഷ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. തിരുവത്ര കോട്ടപ്പുറം ബീച്ച് റോഡിലെ ട്രസ്റ്റ് ഹാളില്‍ രാവിലെ ഒമ്പത് മുതല്‍ 12 വരെ നടക്കുന്ന ക്യാമ്പ് എന്‍.കെ.അക്ബര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. മദര്‍ ആശുപത്രിയുമായി സഹകരിച്ച് നടത്തുന്ന ക്യാമ്പില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത നൂറ് പേര്‍ക്കാണ് സൗജന്യമായി വൃക്കരോഗ പരിശോധന നടത്തുന്നത്.

Above Pot

സൗജന്യ ഡയറ്റ് കൗണ്‍സിലിംങ്ങ്, പ്രമേഹ പരിശോധന, രക്തസമ്മര്‍ദ്ദം, ഓക്‌സിജന്‍ അളവ് എന്നീ പരിശോധനകളും സൗജന്യമായിരിക്കും. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് തുടര്‍ചികിത്സ ആവശ്യമുണ്ടെങ്കില്‍ മദര്‍ ആശുപത്രിയില്‍ ഫയല്‍ ഓപ്പണ്‍ ചെയ്യല്‍ സൗജന്യമായും തുടര്‍ ചികിത്സക്ക് പ്രത്യേക ഇളവുകളും നല്‍കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചീഫ് പ്രോഗ്രാം കോ-ഓഡിനേറ്റര്‍ ടി.എം. മൊയ്തീന്‍ഷ, ട്രസ്റ്റ് അംഗം ടി.എ.കോയ എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.