Header 1 vadesheri (working)

വജ്രജൂബിലി ഫെല്ലോഷിപ് -സൗജന്യ കലാ പരിശീലനം ഉദ്ഘാടനം ചെയ്തു

Above Post Pazhidam (working)


ചാവക്കാട് : നഗരസഭ ജനകീയാസൂത്രണ പദ്ധതിപ്രകാരം നടത്തുന്ന വജ്രജൂബിലി ഫെല്ലോഷിപ് സൗജന്യ കലാ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഗുരുവായൂർ എം.എൽ.എ .എൻ.കെ.അക്ബർ നിർവഹിച്ചു. കുമാർ എ.യു.പി സ്കൂളിൽ വെച്ച് സംഘടിപ്പിച്ച ചടങ്ങിൽ ചാവക്കാട് നഗരസഭ അദ്ധ്യക്ഷ .ഷീജ പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു.
പദ്ധതിപ്രകാരം മോഹിനിയാട്ടം, കൂടിയാട്ടം (നങ്ങ്യാർക്കൂത്ത്), ചിത്രകല എന്നീ കലാ രൂപങ്ങളാണ് രണ്ട് വർഷത്തേക്ക് സൗജന്യമായി അഭ്യസിപ്പിക്കുന്നത്. കുമാർ എ.യു.പി സ്കൂൾ തിരുവത്ര, കെ. പി വത്സലൻ സ്മാരക അംഗൻവാടി,പാലയൂർ യു.പി സ്കൂൾ,ജി.എഫ്. യു.പി സ്കൂൾ ബ്ലാങ്ങാട് എന്നീ കേന്ദ്രങ്ങളിലാണ് പരിശീലനം നടത്തുന്നത്.
. വജ്രജൂബിലി ഫെല്ലോഷിപ് ജില്ലാ കോർഡിനേറ്റർ സുബിഷ് സി.എസ് പദ്ധതിവിശദീകരണം നടത്തി. നഗരസഭ വൈസ് ചെയർമാൻ കെ.കെ മുബാറക്, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഷാഹിന സലിം, ബുഷറ ലത്തീഫ്, അഡ്വ.മുഹമ്മദ് അൻവർ എ.വി,പ്രസന്ന രണദിവെ, വാർഡ് കൗൺസിലർ എം.ആർ. രാധാകൃഷ്ണൻ, കുമാർ എ.യു.പി. സ്കൂൾ പ്രധാന അധ്യാപിക സുനില.എ , നഗരസഭ സെക്രട്ടറി കെ. ബി. വിശ്വനാഥൻ എന്നിവർ സംസാരിച്ചു .നഗരസഭ കൗൺസിലർമാർ,കലാ പരിശീലകർ, പഠിതാക്കൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു

First Paragraph Rugmini Regency (working)

.

Second Paragraph  Amabdi Hadicrafts (working)