ഗുരുവായൂര്‍ ഗുരുവായൂര്‍ നഗരസഭ ദേശീയ നഗര ഉപജീവന മിഷന്‍ ( എൻ യു എൽ എം ) കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സൗജന്യ തൊഴില്‍ പരിശീലന മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ലൈബ്രറി ഹാളില്‍ വെച്ച് നടന്ന ക്യാമ്പ് നഗരസഭ ചെയര്‍മാന്‍ എം കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു
നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് അദ്ധ്യക്ഷത വഹിച്ചു
നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷൈലജ സുധന്‍, ബിന്ദു അജിത്കുമാര്‍, കൗണ്‍സിലര്‍മാരായ അജിത ദിനേശന്‍, ബിന്ദു പുരുഷോത്തമന്‍, ഷെഫീന, നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വിനോദ് എം പി, എൻ യു എൽ എം സിറ്റി മിഷന്‍ മാനേജര്‍ ദീപ വി എസ്, എന്നിവര്‍ സംസാരിച്ചു . ശാന്തി സിസ്റ്റം സെന്‍റര്‍ ഹെഡ് സോണി അക്കൗണ്ടിങ്ങ് കോഴ്സിനെകുറിച്ച് ക്യാമ്പില്‍ വിശദീകരിച്ചു.
ഗുരുവായൂര്‍ നഗരസഭ എൻ യു എൽ എം കുടുംബശ്രിയൂടെ കീഴില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന സൗജന്യ അക്കൗണ്ടിങ്ങ് കോഴ്സിലേക്കുളള പ്രവേശനം നല്‍കുന്നതിനും ആയത് സംബന്ധിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനുമായാണ് മൊബിലൈസേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ക്യാമ്പില്‍ 75 പേര്‍ പങ്കെടുക്കുകയും 30 പേര്‍ പരിശീലനത്തിനായി അര്‍ഹത നേടുകയും ചെയ്തു.