Header 1 vadesheri (working)

സോളാർ സിസ്റ്റം പ്രവർത്തനരഹിതം,വിലയും നഷ്ടവും നൽകാൻ വിധി.

Above Post Pazhidam (working)

തൃശൂർ : സോളാർ സിസ്റ്റം പ്രവർത്തനരഹിതമെന്നാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി.വടക്കാഞ്ചേരി കുമ്പളങ്ങാട്ടുള്ള വെള്ളറ വീട്ടിൽ വി.വി. ലാസർ ഫയൽ ചെയ്ത ഹർജിയിലാണ് വടക്കാഞ്ചേരി കുമ്പളങ്ങാട്ടുള്ള നവയുഗ് പവർ ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്.

First Paragraph Rugmini Regency (working)

ലാസറിൻ്റെ പക്കൽ നിന്ന് 161597 രൂപയാണ് സോളാർ സിസ്റ്റം സ്ഥാപിച്ചുനൽകുവാൻ ഈടാക്കുകയുണ്ടായതു്. യു.പി.എസിനും സോളാർ ചാർജ് കൺട്രോളിനും ബാറ്ററിക്കും അഞ്ച് വർഷം വാറണ്ടി വാഗ്ദാനം ചെയ്തിരുന്നു.പാനലിന് 25 വർഷം വാറണ്ടിയാണ് വാഗ്ദാനം ചെയ്തിരുന്നതു്. എന്നാൽ ഉപയോഗിച്ചുവരവെ സിസ്റ്റം പ്രവർത്തനരഹിതമായിട്ടുള്ളതാകുന്നു.പരാതിപ്പെട്ടപ്പോൾ തകരാർ പരിഹരിച്ചു നൽകാം എന്ന് പറഞ്ഞ് ബാറ്ററികളിലൊന്ന് എതിർകക്ഷി കൊണ്ടുപോവുകയുണ്ടായിട്ടുള്ളതാകുന്നു. എന്നാൽ തകരാർ പരിഹരിച്ചുനൽകുകയുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു.

Second Paragraph  Amabdi Hadicrafts (working)

കോടതി നിയോഗിച്ച വിദഗ്ദകമ്മീഷണർ പരിശോധന നടത്തി തകരാറുകൾ റിപ്പോർട്ട് ചെയ്തിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃകോടതി ഹർജിക്കാരന് എതിർകക്ഷി സിസ്റ്റത്തിന് ഈടാക്കിയ 161597 രൂപയും നഷ്ടപരിഹാരമായി 25000 രൂപയും ചിലവിലേക്ക് 10000 രൂപയും ഹർജിതിയ്യതി മുതൽ 9%പലിശയും നൽകുവാൻ കൽപ്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.