Post Header (woking) vadesheri

സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഒന്നാകണം – ജോസ് തെറ്റയിൽ

Above Post Pazhidam (working)

തിരുവനന്തപുരം: രാജ്യം ഇന്ന് നേരിടുന്ന പ്രതിസന്ധികളെ അതിജീവിക്കാൻ ഭിന്നതകൾ മറന്ന് വിവിധ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ഒന്നാകണമെന്ന് മുൻ മന്ത്രിയും ജനതാദൾ നേതാവുമായ ജോസ് തെറ്റയിൽ ആവശ്യപ്പെട്ടു.

Ambiswami restaurant


വിവിധ സംസ്ഥാനങ്ങളിൽ ശക്തമായ ജനകീയ അടിത്തറയുള്ള സോഷ്യലിസ്റ്റുകൾക്കു മാത്രമേ സംഘപരിവാർ ഭീഷണിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനാകുകയുള്ളു.ജനാധിപത്യവും മതേതരത്വവും ഭരണഘടനയും ഭീഷണി നേരിട്ട ഘട്ടങ്ങളിലെല്ലാം ഭിന്നതകൾ മറന്ന് രാജ്യത്തിനു വേണ്ടി ഒന്നായ പാരമ്പര്യമാണ് സോഷ്യലിസ്റ്റ് പാർട്ടികൾക്കുള്ളത്.

സോഷ്യലിസ്റ്റ് ഐക്യത്തിന് തുടക്കം കേരളത്തിൽ നിന്നാകണം. കേരളത്തിലെ വിവിധ സോഷ്യലിസ്റ്റു പ്രസ്ഥാനങ്ങൾ ഒന്നാകാൻ ഇനിയും വൈകരുത്.
രാജ്യത്ത് ഉയർന്നു വരുന്ന പുതിയ സോഷ്യലിസ്റ്റ് മുന്നേറ്റത്തിന് മാതൃകയാകാൻ കേരളത്തിലെ വിവിധ സോഷ്യലിസ്റ്റ് സംഘടനകൾ അവരുടെ താൽപര്യങ്ങൾ സംസ്ഥാന അതിരുകൾക്കുള്ളിൽ ഒതുക്കി നിർത്താതെ ദേശീയ തലത്തിലേയ്ക്ക് ഉയർത്താൻ തയ്യാറാകണമെന്നും ജോസ് തെറ്റയിൽ ആവശ്യപ്പെട്ടു.

Second Paragraph  Rugmini (working)

സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഐക്യനിരപടുത്തുയർത്തുവാനുള്ള മുൻ മന്ത്രി ജോസ് തെറ്റയിലിൻ്റെ ആഹ്വാനത്തിന് മാധ്യമ പ്രവർത്തകനും ജനാധിപത്യ സോഷ്യലിസ്റ്റ് മുന്നണി നേതാവുമായ ചെമ്പകശ്ശേരി ചന്ദ്രബാബു പിന്തുണ അറിയിച്ചു.