
എസിപി ഓഫീസിലെ സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെൻ്റർ

ഗുരുവായൂർ : ഗുരുവായൂർ എസിപി ഓഫീസിലെ സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെൻ്റർ എൻ കെ അക്ബർ എം എൽ എ
ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് എസ്.എച്ച്. ഒ. കെ അനിൽകുമാർ.അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് മുഖ്യാതിഥിയായിരുന്നു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ ഡോ മോനിഷ യു ചാവക്കാട് നഗര സഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്,
ഗുരുവായൂർ വൈസ് ചെയർ മാൻ അനിഷ്മ ഷനോജ്), സ്ഥിരം സമിതി അധ്യക്ഷ ഷൈലജ സുധൻ ,പഞ്ചായത്ത് പ്രസിഡണ്ട് മാരായ നബീൽ ജിയോ ഫോക്സ് , ജാസ്മിൻ ഷെഹീർ വിജിത സന്തോഷ് ,വാർഡ് കൗൺസിലർ സി എസ് സൂരജ് , കോസ്റ്റൽ എസ് എച്ച്.ഒ ടി പി ഹർഷാദ്.ചാവക്കാട് എസ് എച്ച് ഒ . വിമൽ. വി. വി. ടെംപിൾ എസ് ഐ പ്രീത ബാബു, മോളി ജോയ് . ജിഫി ജോയ് അമ്പിളി ഉണ്ണികൃഷ്ണൻ ,എന്നിവർ സംസാരിച്ചു

കുടുംബശ്രീ മിഷനും സംസ്ഥാന ആഭ്യന്തര വകുപ്പും സംയുക്തമായി സംസ്ഥാനത്തുടനീളം എസിപി / ഡിവൈഎസ്പി ഓഫീസുകൾ കേന്ദ്രീകരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് സ്നേഹിത – പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെന്ററുകൾ. പോലീസ് സ്റ്റേഷനുകളിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരിൽ അടിയന്തര മാനസിക പിന്തുണ ആവശ്യമുള്ളവർക്ക് നൽകുക എന്നതാണ് ഈ പദ്ധതി വിഭാവനം ചെയ്യുന്നത്.