Header 1 vadesheri (working)

സ്നേഹസ്പര്‍ശം ജീവകാരുണ്യ ട്രസ്റ്റ് ധനസഹായം, വിതരണം ചെയ്തു.

Above Post Pazhidam (working)

ചാവക്കാട്: സ്നേഹസ്പര്‍ശം ജീവകാരുണ്യ ട്രസ്റ്റ് വൃക്കാ ക്യാന്‍സര്‍
രോഗികള്‍ക്കുള്ള ധനസഹായം, നിര്‍ദ്ധന കുടുംബങ്ങള്‍ക്കുള്ള ധനസഹായം, വിദ്യാഭ്യാസ ധനസഹായം തുടങ്ങിയവ വിതരണം ചെയ്തു. ചടങ്ങ് മാധ്യമ പ്രവര്‍ത്തകന്‍ റാഫി വലിയകത്ത് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി അലിക്കുട്ടി അധ്യക്ഷനായിരുന്നു. ലൈല മജീദ് മുഖ്യപ്രഭാഷണം നടത്തി.

First Paragraph Rugmini Regency (working)

ബാങ്കോക്കില്‍ നടന്ന ലോക ഹോമിയോപ്പതി കോണ്‍ഗ്രസില്‍ പങ്കെടുത്ത് പ്രബന്ധം
അവതരിപ്പിച്ചു ശ്രദ്ധേയയായ മണത്തല സ്വദേശി വനിത ഡോക്ടര്‍ ലുലു
ഷാജഹാനെയും ജില്ലാ സ്കൂള്‍ കായികമേളയില്‍ ബോയ്സ് പോള്‍വാള്‍ട്ടില്‍
ഒന്നാം സ്ഥാനം നേടിയ ജി എച്ച് എസ് എസ് മണത്തല സ്കൂള്‍ വിദ്യാര്‍ത്ഥി
ആദിത്യന്‍ ഇ എ യെയും ചടങ്ങില്‍ ആദരിച്ചു. ആര്‍ കെ നൗഷാദ്, ഫൈസല്‍
കാണാം പുള്ളി, ചന്ദ്രന്‍ മണത്തല ഗള്‍ഫ് പ്രതിനിധികളായ ബാദുഷാ ഖാന്‍,
സുബൈര്‍ കെ വി തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ സ്നേഹസ്പര്‍ശം
ചാരിറ്റബിള്‍ ട്രസ്റ്റ് ജനറല്‍ കണ്‍വീനര്‍ മുത്തു ഒരുമനയൂര്‍ സ്വാഗതവും സെമീര്‍
മണത്തല നന്ദിയും പറഞ്ഞു