Header 1 = sarovaram
Above Pot

എസ് എൻ ഡി പി ഗുരുവായൂർ യൂണിയനിൽ മഹാ സമാധി ദിനാചരണം

ഗുരുവായൂർ :ശ്രീ നാരായണ ഗുരു ദേവന്റെ സമാധിയോടനുബന്ധിച്ച് എസ് എൻ ഡി പി യോഗം ഗുരുവായൂർ യൂണിയനിൽ സെപ്റ്റംബർ 18 മുതൽ 22 വരെ സത്സംഗം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു കൃഷി , സംഘടന , ആത്മീയത , സാങ്കേതിക വിദ്യാ ഭ്യാസം , കച്ചവടം , തൊഴിൽ എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് 5 ദിവസങ്ങളിലായി സത്സംഗം നട ത്തുന്നത്

. പ്രത്യേകം തയ്യാറാക്കിയ ഗുരു മണ്ഡപത്തിൽ കാലത്ത് 6 മണി മുതൽ ഗുരു പൂജയും തുടർന്ന് അഷ്ടോത്തര നാമാവലിയും ഭജൻ സന്ധ്യയും , ഗുരുദേവ കീർത്തനങ്ങ ളുടെ ആലാപനവും പ്രഗത്ഭമതികളായ പ്രഭാഷകരെ ഉൾപ്പെടുത്തി ഗുരുദേവകൃതികളുടെ വ്യഖ്യാനങ്ങളെ ആസ്പദമാക്കി പ്രഭാഷണങ്ങൾ , സമൂഹത്തിൽ ഉന്നത വിജയം നേടിയവരെ ആദരിയ്ക്കൽ , കാർഷിക രംഗത്തെ പ്രഗത്ഭമതികളായ കർഷകരെ ആദരിക്കൽ , കാർഷിക വിഭവങ്ങൾ ഉൽപ്പാദിപ്പിക്കുന്നതിനുള്ള സംരഭങ്ങൾ ഒരുക്കൽ , കാർഷിക വിളകൾ വിതര ണം , ഉന്നത വിജയം നേടിയ വിദ്യാർത്ഥി – വിദ്യാർത്ഥിനികളെ ആദരിയ്ക്കൽ , നിരാലമ്പരായ 101 അമ്മമാരെ ആദരിയ്ക്കൽ , തെരഞ്ഞെടുത്ത ദമ്പതിമാരെ ഉൾപ്പെടുത്തി ദമ്പതീപൂജ ശാന്തി ഹവനം , കുടുംബ ശയസ്സിനും യശസ്സിനും വേണ്ടി സർവൈശ്വര്യപൂജ എന്നിവ ഉണ്ടാകും , സമാധി നാളിൽ സമാദരണ സദസ്സ് വൈകീട്ട് ഗുരുവായൂർ നഗരം ചുറ്റി ശാന്തിയാത്ര എന്നിവയും നടത്തും .

Astrologer


വാർത്താ സമ്മേളനത്തിൽ ഗുരുവായൂർ യൂണിയൻ വൈസ് പ്രസിഡന്റ് എം.എ ചന്ദ്രൻ, സെക്രട്ടറി പി എസ് സജീവൻ , ഡയറക്ടർ ബോർഡ് അംഗങ്ങളായ എ.എസ് വിമലാനന്ദൻ , പി.പി. സുനിൽ കുമാർ, കെ.കെ രാജൻ, കെ.ജി ശരവണൻ, വനിതാ സംഘം പ്രസിഡന്റ് രമണി ഷൺമുഖൻ, സതി വിജയൻ. എന്നിവർ പങ്കെടുത്തു.

Vadasheri Footer