
എസ് എൻ ഡി പി നേതൃത്വ സംഗമം

ഗുരുവായൂർ : എസ്. എൻ ഡി.പി. ഗുരുവായൂർ യൂണിയൻ മദ്ധ്യമേഖല ശാഖ ഭാരവാഹികളുടെ നേതൃസംഗമം സംഘടിപ്പിച്ചു കോട്ടപ്പടി പുളിയ്ക്കൽ തറവാട്ടിൽ ചേർന്ന യോഗം കോട്ടപ്പടി ശാഖ പ്രസിഡണ്ട് പ്രമോദ് ഭദ്രദീപം തെളിയിച്ചു. യൂണിയൻ പ്രസിഡണ്ട് പി.എസ്. പ്രേമാനന്ദൻ ഉൽഘാടനം ചെയ്തു യൂണിയൻ സെക്രട്ടറി പി.എ. സജീവൻ അദ്ധ്യക്ഷത വഹിച്ചു. ഗുദേവ പ്രഭാഷകൻ സന്തോഷ് കണ്ണങ്കരി (കോട്ടയം) മുഖ്യ പ്രഭാഷണം നടത്തി.

സത്യങ്ങൾ തുറന്നു പറയുന്നതിലൂടെ യോഗം ജനറൽ സെക്രട്ടറിയെ മാദ്ധ്യമങ്ങളിലൂടേയും മറുമേഖലകളിലൂടേയും ആക്രമിക്കപ്പെടുന്ന പ്രവണതയെ എന്തു വിലകൊടുതതം നേരിട്ടുമെന്ന് യോഗം അറിയിച്ചു.
30 വർഷം യോഗത്തിന് നേതൃപാടവം നൽകി ചരിത്രപരമായി മുന്നേറുന്ന യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഏപ്രിൽ മാസത്തിൽ സ്വീകരണം നൽകുവാൻ യോഗം തീരുമാനിച്ചു അടുത്ത മേഖലാ യോഗം (പടിഞ്ഞാറൻ മേഖല) 18-ാം തിയ്യതി മണത്തലയിൽ നടക്കും

ഡയറക്ടർ ബോർഡ് അംഗം പി.പി. സുനിൽകുമാർ ആമുഖ പ്രഭാഷണം നടത്തി. യൂണിയൻ വൈസ് പ്രസിഡണ്ട് എം.എ.ചന്ദ്രൻ ‘ഡയറക്ടർ ബോർഡ് അംഗം വിമലാനന്ദൻ , യൂണിയൻ കൗൺസിലർ മാരായ കെ.കെ. രാജൻ, കെ.ജി ശരവരണൻ, പഞ്ചായത്ത് കമ്മറ്റി അംഗം ടി.വി. ഗോപി’ കോട്ടപ്പടി ശാഖ സെക്രട്ടറി പ്രഭാകരൻ, പി.എസ്. പ്രകാശൻ എന്നിവർ സംസാരിച്ചു.
