Post Header (woking) vadesheri

ഗുരുവായൂരിലെ റോഡുകളിൽ കുഴിയും കക്കൂസ് മാലിന്യങ്ങളും ,നടൻ ശിവജിയുടെ പ്രതിഷേധ ഓട്ടൻ തുള്ളൽ

Above Post Pazhidam (working)

ഗുരുവായൂർ : ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥക്കെതിരെ സേവ്‌ ഗുരുവായൂർ മിഷന്റെ നേത്രൃത്വത്തിൽ ശിവജി ഗുരുവായൂരിന്റെ വേറിട്ട പ്രതിഷേധം. പ്രതിഷേധത്തിൽ മാത്രമല്ല ഉദ്ഘാടനത്തിലും ചടങ്ങ്‌ വേറിട്ട്‌ നിന്നു. ഉദ്ഘാടകൻ എത്തിയത്‌ ആമ്പുലൻസിലാണ്‌, ഗുരുവായൂരിലെ തകർന്നടിഞ്ഞ റോഡുകളുടെ ഇര തന്നെ ഉദ്ഘാടകനായപ്പോൾ കണ്ട്‌ നിന്നവരും ഞെട്ടി. ആമ്പുലൻസിൽ സ്ട്രക്ചറിൽ എത്തിയ പാവറട്ടി സ്വദേശി അബ്ദുൾ ഹമീദ് ചടങ്ങ്‌ ഉദ്ഘാടനം ചെയ്തു. പ്രവാസം കഴിഞ്ഞ് നാട്ടിലെത്തി ഓട്ടോ തൊഴിലാളിയുടെ വേഷമണിഞ്ഞ്‌ കുടുംബം പുലർത്തുന്നതിനിടെയാണ്‌ ഗുരുവായൂരിലെ തകർന്ന റോഡിലെ കുഴിയിൽ വീണ്‌ ഓട്ടോ മറിഞ്ഞ്‌ പരിക്കേറ്റ്‌ അബ്ദുൾ ഹമീദ് കിടപ്പിലായത്‌.

Ambiswami restaurant

സേവ്‌ ഗുരുവായൂർ മിഷന്റെ നേതൃത്വത്തിൽ ശിവജി ഗുരുവായൂരിന്റെ ഓട്ടം തുള്ളൽ കൊളാടിപ്പടിയിൽ നിന്നാരംഭിച്ച്‌ മഞ്ജുളാൽ പരിസരത്താണ്‌ സമാപിച്ചത്‌.

ഗുരുവായൂരിലെ റോഡുകളുടെ ശോചനീയാവസ്ഥക്ക്‌ കാരണം യാതൊരു ദിശാബോധവുമില്ലാത്ത ഭരണാധികാരികൾ തന്നെയാണ്‌. കോവിഡ്‌ നിയന്ത്രണങ്ങൾക്‌ ശേഷമുള്ള ശബരിമല തീർത്ഥാടന കാലത്ത്‌ അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കമായി ലക്ഷക്കണക്കിന്‌ ഭക്തരാണ്‌ എത്തുക. സ്വാഭാവികമായി ഗുരുവായൂരിൽ എത്തുന്ന ഭക്തർ വേറെയും. കോടിക്കണക്കിന്‌ രൂപയുടെ വിപണനം ഗുരുവായൂർ മേഖലയിൽ വിവിധ കച്ചവടങ്ങളിലായി നടക്കുന്ന സമയം കൂടിയാണിത്‌.

Second Paragraph  Rugmini (working)

റിംഗ്‌ റോഡുകളും, റെയിൽ വേ മേൽപ്പാലം നിർമ്മാണ പ്രവർത്തനം മൂലം തൃശ്ശൂർ ഭാഗത്ത്‌ നിന്ന് വരുന്ന വാഹനങ്ങൾ ഉപയോഗിക്കുന്ന സമാന്തര പാതകളും തകർന്നടിഞ്ഞ്‌ കിടക്കുകയാണ്‌.

തീർത്ഥാടകർക്ക്‌ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിൽ അമ്പേ പരാജയപ്പെട്ടു എന്ന് മാത്രമല്ല വോട്ട്‌ ചെയ്ത ഗുരുവായൂർ മേഖലയിലെ ജനങ്ങളെ ദുരിതത്തിലേക്ക്‌ തള്ളി വിടുക കൂടിയാണ്‌ നഗരസഭ ചെയ്യുന്നത്‌ .അഴുക്കുചാൽ പദ്ധതിയുടെ ചേംബറിൽ നിന്ന് കക്കൂസ് മാലിന്യം റോഡിലേക്ക് പരന്നൊഴുകുന്നതിന് പരിഹാരം കാണണമെന്നും ക്ഷേത്ര പരിസരങ്ങളിലേക്കു എത്തുന്ന ബദൽ റോഡുകൾ അടിയന്തിരമായി പരിഹരിക്കണമെന്നും സേവ് ഗുരുവായൂർ മിഷൻ ആവശ്യപ്പെട്ടു

Third paragraph