
ശരത് ലാൽ,കൃപേഷ് അനുസ്‌മരണം നടത്തി.
ഗുരുവായൂർ : സിപിഎം കാപാലികരാൽ അരുംകൊല ചെയ്ത ശരത് ലാൽ,കൃപേഷ് അനുസ്‌മരണം നടത്തി.യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ അനുസ്മരണ സമ്മേളനം യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രെട്ടറി സി.എസ്.സൂരജ് ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് കെ.കെ.രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രെട്ടറി നിഖിൽ ജി കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.

യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം ജനറൽ സെക്രെട്ടറി വി.എസ്.നവനീത് ,മുൻ മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത്,ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ ബലൻ വാറണാട്ട്,റെയ്മണ്ട് മാസ്റ്റർ ,ടി.വി.കൃഷ്ണദാസ് ,എ.കെ.ഷൈമിൽ,സിന്റോ തോമസ് ബഷീർ കുന്നിക്കൽ ,ഡേവിസ് മാണിക്കത്ത്പടി,കൃഷ്ണദാസ് പൈക്കാട്ട് ,യൂത്ത് കോൺഗ്രസ്സ് നേതാക്കളായ സ്റ്റാൻജോ സ്റ്റാൻലി,ഡിപിൻ ചാമുണ്ഡേശ്വരി,മെൽവിൻ ജോർജ്ജ്,അക്ഷയ് മുരളീധരൻ,അൻസാർ ചാമുണ്ഡേശ്വരി,അതുൽദാസ്,സതീഷ്‌കുമാർ.എ എന്നിവർ എന്നിവർ സംസാരിച്ചു