ശാന്തിമഠം വില്ല തട്ടിപ്പ്,ഒരു യുവതികൂടി അറസ്റ്റിൽ
ഗുരുവായൂർ : ശാന്തി മഠം ഒരു യുവതി കൂടി അറസ്റ്റിൽ.ശാന്തിമഠം ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് മാനേജിങ് പാർട്ണർ നോർത്ത് പറവൂർ തെക്കേ നാലുവഴി ശാന്തിമഠം വീട്ടിൽ മഞ്ചുഷ 45യെ ആണ് ഗുരുവായൂർ പോലിസ് അറസ്റ്റ് ചെയ്തത് ആയത് .നിക്ഷേപരിൽ നിന്നും പണം വാങ്ങിയതിന് ശേഷം വില്ല നിർമ്മാണം പൂർത്തിയാക്കതെ ചതിച്ചതിനെ തുടർന്ന് 2012 -2018 വർഷങ്ങളിൽ ഗുരുവായൂർ പോലീസ് സ്റ്റേഷനിൽ 100 ലധികം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു അതിൽ 31 ലധികം കേസുകളിൽ മഞ്ചുഷ പ്രതിയായി അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിചിരുന്നു .
വിചാരണക്ക് കോടതിയിൽ ഹാജരാകാതെ പോലീസിനെയും കോടതിയെയും കബളിപ്പിച്ചു ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ പിടി കൂടുന്നതിനായി കോടതി വാറന്റ് ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ഏറെ നാളത്തെ പരിശ്രമത്തിനു ശേഷം മാളയിൽ നിന്നും പിടികൂടിയത്. മറ്റ് പ്രതികളായ രാകേഷ് മനു,രഞ്ജിഷ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു .
അന്വേഷണ സംഘത്തിൽ ഗുരുവായൂർ ഇൻസ്‌പെക്ടർ സി പ്രേമാനന്ദകൃഷ്ണൻ , അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ വിപിൻ , സിവിൽ പോലീസ് ഓഫീസർമാരായ അനസ് ,സൗമ്യ ശ്രീ ,സിറ്റി സ്‌ക്വാഡ് അംഗങ്ങളായ സബ് ഇൻസ്‌പെക്ടർ റാഫി ,അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ പളനിസാമി ,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ പ്രദീപ് കുമാർ ,സജി ചന്ദ്രൻ ,സിവിൽ പോലീസ് ഓഫീസർമാരായ സിംപ്സൺ എന്നിവരാണുള്ളത് .കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .