Post Header (woking) vadesheri

ശാന്തിമഠം വില്ല തട്ടിപ്പ്: ഒളിവിലായിരുന്ന ഒരു പ്രതി കൂടി അറസ്റ്റിൽ

Above Post Pazhidam (working)

ഗുരുവായൂർ: ശാന്തിമഠം വില്ല തട്ടിപ്പുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന ഒരു പ്രതികൂടി അറസ്റ്റിൽ. ശാന്തിമഠം ബിൽഡേഴ്‌സ് ആൻഡ് ഡെവലപ്പേഴ്‌സ് മാനേജിങ് പാർട്ണർ നോർത്ത് പറവൂർ തെക്കേ നാലുവഴി ശാന്തിമഠം വീട്ടിൽ രഞ്ജിഷയാണ് (48) അറസ്റ്റിലായത്. തൃശൂർ സിറ്റി സ്‌ക്വാഡും ഗുരുവായൂർ പൊലീസും ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

First Paragraph Jitesh panikar (working)

ശാന്തിമഠം വില്ല പ്രൊജക്ട് എന്ന പേരിൽ വില്ലകൾ നിർമിച്ചു കൊടുക്കാമെന്ന് പറഞ്ഞു നിക്ഷേപകരിൽ നിന്നും പണം വാങ്ങിയ ശേഷം വില്ല പൂർത്തിയാക്കാതെ ചതിച്ചതായാണ് കേസ്. 2012 -2018 കാലഘട്ടത്തിൽ ഗുരുവായൂർ പൊലീസ് സ്റ്റേഷനിൽ 100 ലധികം കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. അതിൽ രഞ്ജിഷ പ്രതിയായ 35 ലധികം കേസുകളിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ രഞ്ജിഷ വിചാരണക്ക് ഹാജരാകാതെ പൊലീസിനെയും കോടതിയെയും കബളിപ്പിച്ചു ഒളിവിൽ കഴിയുകയായിരുന്നു.

പ്രതിയെ പിടികൂടുന്നതിനായി കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടർന്ന് സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോയുടെ നിർദേശനുസരണം ഗുരുവായൂർ എ.സി.പി കെ.എം. ബിജു, തൃശൂർ സ്പെഷൽ ബ്രാഞ്ച് എ.സി.പി കെ. സുഷീർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്ക്കരിച്ച് അന്വേഷണം നടത്തി വരികയായിരുന്നു. പാലക്കാട് കൊല്ലംകോട് നിന്നാണ് പ്രതിയെ പിടികൂടിയത്.

ഗുരുവായൂർ ഇൻസ്‌പെക്ടർ സി. പ്രേമാനന്ദകൃഷ്ണൻ, എസ്.ഐമാരായ ശരത് സോമൻ, കെ.എം. നന്ദൻ, സീനിയർ സി.പി.ഒ ജാൻസി, സി.പി.ഒ റെനീഷ്, സിറ്റി സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ റാഫി, എ.എസ്.ഐ പളനിസാമി, സീനിയർ സി.പി.ഒമാരായ പ്രദീപ് കുമാർ, സജി ചന്ദ്രൻ, സി.പി.ഒമാരായ സിംപ്സൺ, അരുൺ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഒളിവിലായായിരുന്ന മറ്റൊരു പ്രതി രാകേഷ് മനുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.