Header 1 vadesheri (working)

ശബരിമല മേല്‍ശാന്തിപദം ബ്രാഹ്മണര്‍ക്ക് മാത്രം നല്‍കുന്നത് നീചം: എസ്.എന്‍.ഡി.പി

Above Post Pazhidam (working)

കൊച്ചി: ജാതിഭേദവും മതദ്വേഷവുമില്ലാതെ സര്‍വരും പ്രവേശിക്കുന്ന ശബരിമലയില്‍ മേല്‍ശാന്തിയെ നിശ്ചയിക്കുമ്ബോള്‍ മലയാളി ബ്രാഹ്മണര്‍ക്ക് മാത്രമെന്ന നീചവും നിന്ദ്യവുമായ രീതി അവസാനിപ്പിക്കണമെന്ന് എസ്.എന്‍.ഡി.പി യോഗം കണയന്നൂര്‍ യൂണിയന്‍ ചെയര്‍മാന്‍ മഹാരാജ ശിവാനന്ദന്‍ ആവശ്യപ്പെട്ടു.

First Paragraph Rugmini Regency (working)

ശ്രീനാരായണ എംപ്ലോയീസ് ഫോറത്തിന്റെയും പെന്‍ഷനേഴ്‌സ് കൗണ്‍സിലിന്റെയും എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

. പ്രാകൃത നിയമങ്ങളെ നിയമപരമായും സംഘടനാപരമായും നേരിടണം. ഭാവിതലമുറക്ക് സ്വതന്ത്രമായി മണ്ണില്‍ കാല്‍കുത്താന്‍ കളം ഒരുക്കണം ചാതുര്‍വര്‍ണ്യ വ്യവസ്ഥയില്‍ നിലനിന്ന പ്രാകൃത നിയമം കൊണ്ടുവരാനുള്ള നിഗൂഢ ശ്രമം എന്ത് വില കൊടുത്തും തടയുമെന്നും അദ്ദേഹം പറഞ്ഞു.

Second Paragraph  Amabdi Hadicrafts (working)

ശ്രീനാരായണ പെന്‍ഷനേഴ്‌സ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് പി.ആര്‍. ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന്‍ മുഖ്യപ്രഭാഷണം നടത്തി. രിച്ചു.