Post Header (woking) vadesheri

എസ്.എഫ്.ഐയുടെ കൊലവിളി ഭീഷണി, അധ്യാപകന്റെ മുട്ടുകാൽ തല്ലിയൊടിക്കും .

Above Post Pazhidam (working)

തൃശൂർ : അധ്യാപകന്റെ മുട്ടുകാൽ തല്ലിയൊടിക്കുമെന്ന് എസ്.എഫ്.ഐയുടെ കൊലവിളി ഭീഷണി. തൃശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓഫീസ് റൂമിൽ കയറിയാണ് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഹസൻ മുബാറക് ഉൾപ്പെടെ ഉള്ളവർ ഭീഷണി മുഴക്കിയത്. അധ്യപകന്റെ കാല്‍മുട്ട് തല്ലി ഒടിക്കുമെന്നും പുറത്തേക്കിറങ്ങിയാൽ കാണിച്ചു തരാമെന്നും താൻ എസ്.എഫ്.ഐയുടെ ജില്ലാ സെക്രട്ടറിയാണെന്നും പറയുന്നുണ്ട്.

Ambiswami restaurant

ഇക്കഴിഞ്ഞ 25നുണ്ടായ സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ഈ മാസം 21ന് കോളേജിലെ വിദ്യാർത്ഥി ധരിച്ചുവന്ന തൊപ്പിയുമായി ബന്ധപ്പെട്ട തർക്കമാണ് കൊലവിളി ഭീഷണിയിലെത്തിയത്. വിദ്യാർത്ഥി ധരിച്ച തൊപ്പി മാറ്റണമെന്ന് അന്ന് പ്രിൻസിപ്പൽ ഇൻചാർജ് ചുമതലയിൽ ഉണ്ടായിരുന്ന അദ്ധ്യാപകൻ ദിലീപ് ആവശ്യപ്പെട്ടുവത്രെ. മാറ്റാതിരുന്നതിനെ തുടർന്ന് നിർബന്ധപൂർവം മാറ്റുകയായിരുന്നു. ഇതിനെതിരെ അന്ന് എസ്.എഫ്.ഐ പ്രിൻസിപ്പലിനെ ഉപരോധിക്കലും സമരങ്ങളും സംഘടിപ്പിച്ചിരുന്നു.

Second Paragraph  Rugmini (working)

വിഷയം അന്ന് അവസാനിച്ചതിനു ശേഷം 25നാണ് ജില്ലാ സെക്രട്ടറി ഹസൻ മുബാറക്കിന്റെ നേതൃത്വത്തിലുള്ള സംഘം ഓഫീസിൽ എത്തി ഭീഷണിപ്പെടുത്തിയത്. ഇതിനിടയിൽ പ്രിൻസിപ്പലായി മിനിമോൾ ചുമതലയേറ്റതോടെ ദിലീപ് ചുമതല ഒഴിഞ്ഞിരുന്നു. കോളേജിന് പുറത്തു നിന്നുള്ള സംഘമാണ് ഭീഷണിയുമായി എത്തിയതെന്ന് കോളേജ് അധികൃതർ പറഞ്ഞു. പ്രിൻസിപ്പലിന്റെ പരാതിയിൽ തൃശൂർ ഈസ്റ്റ് പോലീസ് കേസെടുത്തു. കണ്ടാലറിയാവുന്ന ആറ് പേർക്കെതിരെയാണ് പരാതി. സി.സി.ടി.വി ദൃശ്യങ്ങളും പോലീസിന് കൈമാറിയിട്ടുണ്ട്.

Third paragraph