Header 1 vadesheri (working)

എസ്.എഫ്.ഐ നേതാവ് ജി എൻ രാമകൃഷ്ണന്റെ അശ്ലീലം , ബി ജെ പി പ്രതിഷേധ പ്രകടനം നടത്തി.

Above Post Pazhidam (working)

ഗുരുവായൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തുകയും ,നിരവധി പെൺകുട്ടികൾക്ക് അശ്ലീല സന്ദേശം അയച്ച് അപമാനിക്കുകയും ചെയ്ത ബാലസംഘം സംസ്ഥാന ജോയിന്റ് സെക്രട്ടറിയും എസ്.എഫ്.ഐ നേതാവുമായ രാമകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്യണമെന്നും, ക്ഷേത്ര പ്രവർത്തിയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബിജെപി ഗുരുവായൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.

First Paragraph Rugmini Regency (working)

ബിജെപി ഗുരുവായൂർ മണ്ഡലം പ്രസിഡണ്ട് അനിൽ മഞ്ചറമ്പത്ത് ഉദ്ഘാടനം ചെയ്തു.ബിജെപി ഗുരുവായൂർ മണ്ഡലം ജനറൽ സെക്രട്ടറി വാസുദേവൻ മാസ്റ്റർ,ഗുരുവായൂർ മുനിസിപ്പാലിറ്റി കൗൺസിലർ ശോഭാ ഹരി നാരായണൻ,ബിജെപി ഗുരുവായൂർ മണ്ഡലം സെക്രട്ടറി കെ.സി രാജു എന്നിവർ പ്രസംഗിച്ചു.മമ്മിയൂർ ക്ഷേത്രത്തിനു മുൻവശത്ത് നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനത്തിന് ബിജെപി ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡണ്ട് മാരായ പ്രബീഷ് തിരുവെങ്കിടം,മോഹനൻ ഈച്ചിത്തറ,ബിജെപി ഗുരുവായൂർ നഗരസഭ പ്രസിഡന്റ് മനീഷ് കുളങ്ങര,ഷാജി പൂക്കോട്,ബിനീഷ് തറയിൽ,പ്രസന്നൻ വലിയപറമ്പിൽ,ജിഷാദ് ശിവൻ എന്നിവർ നേതൃത്വം നൽകി

Second Paragraph  Amabdi Hadicrafts (working)

കോട്ടപ്പടിയിൽ ഉള്ള വനിത എസ് എഫ് ഐ പ്രവർത്തകയുടെ കുടുംബം ഏരിയ കമ്മറ്റിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആണ് രാമകൃഷനെതിരെ പാർട്ടി അന്വേഷണം നടത്തി നടപടി എടുത്തത് , ഇതിനു ശേഷം രാമകൃഷ്‌ണനെതിരെ നേതൃത്വത്തിന് പരാതി പ്രവാഹമാണ് ലഭിക്കുന്നതത്രെ. പാർട്ടി ഏർപ്പെടുത്തിയ അന്വേഷണ കമ്മീഷൻ രാമകൃഷ്ണനോട് വിശദീകരണം ആവശ്യപ്പെട്ട പ്പോ ൾ നിരവധി പെൺകുട്ടികളുടെ പേര് ഓരോന്നായി പറഞ്ഞ്, ഇവരാണോ പരാതിക്കാരി എന്ന് ചോദിച്ചു വെത്രെ .

പോലീസിൽ പരാതി നല്കാൻ തുനിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാരെ കനത്ത സമ്മർദം ചെലുത്തിയാണ് അതിൽ നിന്നും പിന്മാറ്റിയത് എന്ന വിവരവും പുറത്തു വരുന്നണ്ട് , പരാതി നൽകിയാൽ എസ് എഫ്‌ ഐയിൽ പ്രവർത്തിക്കുന്ന പെൺകുട്ടിയുടെ രാഷ്ട്രീയ ഇല്ലാതാകുമെന്ന മുന്നറിയിപ്പും നേതാക്കൾ നൽകിയത്രെ .

അതെ സമയം ഇത്രയും ആഭാസനായ വ്യക്തിയെ നിയമ നടപടികളിൽ നിന്നും രക്ഷപ്പെടുത്തേണ്ട ബാധ്യത പാർട്ടിക്കുണ്ടോ എന്നും അണികളിൽ ഒരു വിഭാഗം നേതാക്കളോട് ചോദിച്ചു തുടങ്ങിയിട്ടുണ്ട് . പാർട്ടിയുടെ സംസ്ഥാന നേതാക്കളുമായി ഏറെ അടുപ്പം പുലർത്തുന്ന രാമകൃഷ്ണനെ തള്ളാനും കൊള്ളാനും പറ്റാത്ത അവസ്ഥയിലാണ് പ്രാദേശിക നേതൃത്വം എത്തി നിൽക്കുന്നത്