Post Header (woking) vadesheri

സ്ത്രീകള്‍ ആത്മബലമുള്ളവരാകണം: കളക്ടര്‍ ടി.വി. അനുപമ

Above Post Pazhidam (working)

തൃശ്ശൂർ : ജീവിതാനുഭവങ്ങളെ സ്വാംശീകരിച്ച സ്ത്രീകള്‍ ആത്മബലമുള്ളവരായി മാറണമെന്ന് ജില്ലാ കളക്ടര്‍ ടി.വി.അനുപമ പറഞ്ഞു. ദേശീയ സമ്പാദ്യപദ്ധതിയ്ക്ക് കീഴില്‍ മഹിള പ്രധാന്‍/ എസ്.എ.എസ് ഏജന്‍റുമാരുടെ ‘ഒത്തുപിടിച്ചാല്‍ മലയും പോരും’ എന്ന പ്രചോദന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. കുടുംബത്തിന്‍റെ നട്ടെല്ലാണ് സ്ത്രീകള്‍. സ്ത്രീശാക്തീകരണത്തിലൂടെ കര്‍മ്മോല്‍സുകരായി ഉത്തരവാദിത്ത ബോധമുള്ളവരായി സ്ത്രീകള്‍ മാറേണ്ട തുണ്ട് .

Ambiswami restaurant

സ്വന്തം കടമകള്‍ കൃത്യമായി നിര്‍വഹിക്കുകയാണ് ഓരോ സ്ത്രീയുടേയും ദൗത്യം. അങ്ങിനെയാണെങ്കില്‍ മാനസിക പിരിമുറുക്കങ്ങള്‍ ഒഴിവാക്കാന്‍ കഴിയും ജില്ലാകളക്ടര്‍ ടി.വി. അനുപമ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ നടന്ന പരിപാടിയില്‍ ദേശീയ സമ്പാദ്യ പദ്ധതി ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ പി.വി.ബിജു അദ്ധ്യക്ഷത വഹിച്ചു. മഹിള പ്രധാന്‍ ഏജന്‍റുമാരെ നവകേരള നിര്‍മ്മിതിയുടെ ഭാഗമാക്കുന്നതിനാണ് ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. അസി. ഡയറക്ടര്‍ പി.അനില്‍കുമാര്‍ ക്ലാസെടുത്തു.നവകേരള നിര്‍മ്മിതിക്ക് കൂട്ടായ പ്രവര്‍ത്തനം ഉറപ്പ് വരുത്തുമെന്ന പ്രഖ്യാപനത്തോടെയാണ് ശില്‍പശാല സമാപിച്ചത്.