Header 1 vadesheri (working)

കണ്ണനെ സാക്ഷിയാക്കി സീമന്ത രേഖയിൽ സിന്ദൂരമണിഞ്ഞത് 334 യുവതികൾ

Above Post Pazhidam (working)

ഗുരുവായൂർ :ഗുരുവായൂർ ക്ഷേത്ര നട ഇന്ന് വധൂവരന്മാർ കയ്യടക്കി , എവിടെ നോക്കിയാലും വധൂവരന്മാരും അവരുടെ കൂടെ വന്നവരുമായിരുന്നു . . 334 വിവാഹങ്ങൾ ആണ് ഇന്ന് കണ്ണന്റെ തിരു നടയിൽ നടന്നത് . മികച്ച മുന്നൊരുക്കമാണ് ദേവസ്വവും പോലീസും കൈകൊണ്ടത്. അതിനാൽ ആർക്കും ഒരു പരാതിക്കും ഇട നൽകാതെ തിരക്ക് നിയന്ത്രിക്കാൻ കഴിഞ്ഞു . ആറു മണ്ഡപ ങ്ങളിലും ഒരേ സമയം വിവാഹം നടന്നതിനാൽ ആറര മണിക്കൂർ കൊണ്ട് 334 വിവാഹങ്ങളും പൂർത്തിയായി .

First Paragraph Rugmini Regency (working)

വധു വിന്റെ വീട്ടുകാരും വരന്റെ വീട്ടുകാരും ഒരുപോലെ വിവാഹം ശീട്ടാക്കിയത് കൊണ്ട് 20 എണ്ണ ത്തിന്റെ ഇരട്ടിപ്പ് വന്നതിനാൽ ആണ് 354 വിവങ്ങളുടെ ബുക്കിങ് രേഖയിൽ വന്നത് . രാവിലെ 4 മണി മുതൽ വിവാഹങ്ങൾ തുടങ്ങി. ടോക്കൺ ലഭിച്ച വിവാഹസംഘത്തിന് തെക്കേ നടപന്തലിൽ വിശ്രമിക്കാൻ ഇരിപ്പിടമൊരുക്കി. ഊഴമെത്തിയതോടെ മണ്ഡപത്തിലെത്തി താലികെട്ടി. ഉച്ചപൂജയ്ക്ക് നട അടയ്ക്കുന്നതിന് മുൻപായി 333 കല്യാണം നടന്നു. വിവാഹതിരക്ക് കുറഞ്ഞതോടെ കിഴക്കേ നട ഭക്തർക്ക് തുറന്ന് നൽകി. മറ്റു നിയന്ത്രണങ്ങളും നീക്കി. ഉച്ചപൂജ കഴിഞ്ഞ് നട തുറന്നതോടെ ഒരു വിവാഹം കൂടി നടന്നു. .അതെ സമയം ക്ഷേത്രത്തിൽ ദർശനത്തിന് വലിയ തിരക്ക് ഉണ്ടായില്ല . വിവാഹ പാർട്ടിക്കാരുടെ തിരക്ക് ഭയന്ന് ഭക്തർ മാറി നിന്നു . പ്രസാദ ഊട്ടിന് ഭക്തർ കുറഞ്ഞതോടെ ആളുകളെ വിളിച്ചു കയറ്റുകയായിരുന്നു

Second Paragraph  Amabdi Hadicrafts (working)

ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ , ദേവസ്വംഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ .കെ.പി.വിനയൻ എന്നിവർ കിഴക്കേ നടയിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഗുരുവായൂർ എ സി പി
ടി.എസ് സിനോജിൻ്റെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർ സേവന സജ്ജരായി ഭക്തർക്ക് സഹായമൊരുക്കി. പുലർച്ചെ തന്നെ പോലീസ് റോഡിൽ ഇറങ്ങിയതോടെ റോഡിൽ വാഹനങ്ങൾ പാർക്ക് ചെയ്തുപോകുന്നത് കൊണ്ട് ഉണ്ടാകുന്ന ട്രാഫിക് ബ്ലോക്കും ഉണ്ടായില്ല . പോലീസിനെ സഹായിക്കാൻ എന് സി സി കേഡറ്റുകളും രംഗത്ത് ഉണ്ടായിരുന്നു . അധികൃതർ മനസ് വെച്ചാൽ ഗുരുവായൂരിലെ തിരക്ക് നിയന്ത്രിക്കാൻ കഴിയുമെന്ന് ഇതോടെ എല്ലവർക്കും ബോധ്യപ്പെട്ടു.

ഫോട്ടോ : സരിത