Post Header (woking) vadesheri

സ്‌കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു

Above Post Pazhidam (working)

ഗുരുവായൂർ : സ്‌കൂട്ടറിടിച്ച് പരിക്കേറ്റ്  ആള്‍ മരിച്ചു. പാലയൂര്‍ നെടിയേടത്ത് സതീന്ദ്രന്‍(63) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഏഴോടെ മാമാബസാറിലാണ് റോഡു മുറിച്ചുകടക്കുന്നതിനിടെ അപകടമുണ്ടായത്.

Ambiswami restaurant

കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങിയ ശേഷം റോഡിന്റെ മറുവശത്തേക്ക് കടക്കുമ്പോഴാണ് സതീന്ദ്രനെ സ്‌കൂട്ടര്‍ ഇടിച്ചത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സതീന്ദ്രന്‍ തിങ്കളാഴ്ച പുലര്‍ച്ചെ മരിച്ചു.

ഷൈനിയാണ് ഭാര്യ. മക്കള്‍: ശ്രുതി, സച്ചിന്‍. മരുമകന്‍: റിജില്‍. സംസ്‌കാരം ചൊവ്വാഴ്ച 9.30-ന് ഗുരുവായൂർ നഗര സഭ ശ്മശാനത്തില്‍.

Second Paragraph  Rugmini (working)