Above Pot

ഗുരുവായൂർ സത്യാഗ്രഹ സ്മരണ പുതുക്കി. കോൺഗ്രസ്സും ,സത്യാഗ്രഹ സ്മാരക സമിതിയും .

ഗുരുവായൂർ : നവോത്ഥാന സമര ചരിത്ര ഗാഥയിൽ ജ്വലിയ്ക്കുന്ന അദ്ധ്യായമായഗുരുവായൂർ ക്ഷേത്ര പ്രവേശന സത്യാഗ്രഹ സമരത്തിന്റെ 93ാംസ്മരണാദിനത്തിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്മരണകൾ പങ്ക് വെച്ച് പുഷ്പാർച്ചന അർപ്പിച്ച് സ്മരണ പുതുക്കി.

First Paragraph  728-90

Second Paragraph (saravana bhavan

ഗുരുവായൂർ ദേവസ്വം സത്രം അങ്കണത്തിൽ സത്യാഗ്രഹ സ്മാരകസ്തൂപത്തിൽ പുഷ്പാർച്ചന അർപ്പിച്ച് ആരംഭം കുറിച്ചവേദി കെ.പി.സി.സി. വർക്കിംഗ്പ്രസിഡണ്ട് ടി.എൻ. പ്രതാപൻ ഉൽഘാടനം ചെയ്തു. ബ്ലോക്ക്പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു. വി. വേണുഗോപാൽ, അഡ്വ.ടി.എസ്.അജിത്ത് ..വീരമണി, സി.എ.ഗോപ പ്രതാപൻ , സി.പി.നായർ. യൂ വി. മണി . കെ.പി ഉദയൻ , ഒ.കെ.ആർ.മണികണ്ഠൻ, ബാലൻ വാറണാട്ട് എന്നിവർ സംസാരിച്ചു.

സത്യഗ്രഹ സ്മാരക സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങ് ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ.വി.കെ.വിജയന്‍ ഉദ്ഘാടനം ചെയ്തു. സമിതി ചെയര്‍മാന്‍ ഡോ. എ.ഹരിനാരായണന്‍ അധ്യക്ഷനായി . കണ്‍വീനര്‍ ഷാജു പുതൂര്‍ ആമുഖ പ്രഭാഷണം നടത്തി. മുന്‍ എം.പി. ടി.എന്‍.പ്രതാപൻ സി.പി.ഐ.ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് . ദേവസ്വം ഭരണസമിതിയംഗങ്ങളായ കെ.പി.വിശ്വനാഥന്‍, സി.മനോജ്, , കൗണ്‍സിലര്‍ ശോഭ ഹരിനാരായണന്‍,സമിതി ഭാരവാഹികളായ സജീവന്‍ നമ്പിയത്ത്,വിവിധ സംഘടനാ പ്രതിനിധികളായ ,വി.പി.ഉണ്ണികൃഷ്ണന്‍, വി.അച്യുതകുറുപ്പ്,വി.ബാലകൃഷ്ണന്‍ നായര്‍, എന്‍.പ്രഭാകരന്‍ നായര്‍,രമേഷ് പുതൂര്‍,രവീന്ദ്രന്‍ പൂത്താമ്പുള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.