സാത്വികമായ രാഷ്ട്രീയമായിരുന്നു കെ ദാമോദരന്റേത് : സി എന്‍ ജയദേവന്‍
ഗുരുവായൂർ : കപടതകള്‍ ഒട്ടുമില്ലാത്ത സാത്വികമായ രാഷ്ട്രീയമായിരുന്നു കെ ദാമോദരന്റേതെന്ന് സിപിഐ സംസ്ഥാന കൗണ്‍സിലംഗവും മുന്‍ എംപിയുമായ സി എന്‍ ജയദേവന്‍. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകരിലൊരാളും ദാര്‍ശനികനും എഴുത്തുകാരനുമായ കെ ദാമോദന്റെ സ്മരണയ്ക്കായി ഗുരുവായൂരില്‍ രൂപീകരിച്ച കെ ദാമോദരന്‍ അക്കാദമി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുവായൂര്‍ നഗരസഭയുടെ കെ ദാമോദരന്‍ സ്മാരക ലൈബ്രറി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. പി. മുഹമ്മദ് ബഷീര്‍ അധ്യക്ഷനായിരുന്നു. സി വി ശ്രീനിവാസന്‍, കെ കെ ജ്യോതിരാജ്, നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ അനീഷ്മ ഷനോജ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി സി എന്‍ ജയദേവന്‍ (രക്ഷാധികാരി), കെ കെ വത്സരാജ് (ചെയര്‍മാന്‍), അഡ്വ. പി മുഹമ്മദ് ബഷീര്‍ (വൈസ് ചെയര്‍മാന്‍), കെ കെ സുധീരന്‍ (സെക്രട്ടറി), കെ കെ ജ്യോതിരാജ് (ജോ. സെക്രട്ടറി), പി എ സജീവന്‍ (ട്രഷറര്‍) എന്നിവരെ യോഗം തെരഞ്ഞെടുത്തു.