Header 1 vadesheri (working)

ഉമ്മൻചാണ്ടിയുടെ നിര്യാണം, സർവ്വ കക്ഷി അനുശോചന യോഗം നടത്തി

Above Post Pazhidam (working)

ഗുരുവായൂർ : മുൻ മുഖ്യമന്ത്രിയും കേരളത്തിൻ്റെ ജനപ്രിയ നേതാവുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സർവ്വ കക്ഷി അനുശോചന യോഗം നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു.

First Paragraph Rugmini Regency (working)

നഗരസഭ ചെയർമാൻ എം.കൃഷ്ണദാസ്, സി.പി എം. ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ആർ.സൂരജ്, സി.പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.എ സജീവൻ, നഗരസഭ കൗൺസിലർ ശോഭ ഹരിനാരായണൻ, എൽ.ജെ.ഡി ജില്ല സെക്രട്ടറി പി.ഐ സൈമൺ, മുസ്ലിം ലീഗ് മുനിസിപ്പൽ പ്രസിഡണ്ട് ആർ.വി.ജലീൽ, എൻ.സി.പി നിയോജക മണ്ഡലം പ്രസിഡണ്ട് കെ.ആർ.സുനിൽ,

Second Paragraph  Amabdi Hadicrafts (working)

കോൺഗ്രസ്സ് എസ് ജില്ലാ സെക്രട്ടറി മായാ മോഹനൻ, ജെ.ഡി എസ് ജില്ലാ സെക്രട്ടറി എം. മോഹൻ ദാസ്, ജി.എം.എ പ്രസിഡണ്ട് ടി.എൻ.മുരളി, വ്യാപാരി വ്യവസായി എ കോപന സമിതി ഗുരുവായൂർ യൂണിറ്റ് പ്രസിഡണ്ട് പി.ഐ.ആൻ്റോ, പ്രസ്സ് ഫോറം പ്രസിഡണ്ട് പി.കെ രാജേഷ് ബാബു, മാതൃഭൂമി ഗുരുവായൂർ ലേഖകൻ ജനു ഗുരുവായൂർ, ആർ.എച്ച് അബ്ദുൾ സലീം, കെ.പി ഉദയൻ, ശശി വാറനാട്ട് എന്നിവർ പ്രസംഗിച്ചു.