കൃപേഷിന്റെയും ശരത്ത് ലാലിന്റെയും രക്തസാക്ഷിത്വ ദിനം ആചരിച്ചു.

Above article- 1

Astrologer

ഗുരുവായൂർ : സിപിഎം കൊലപ്പെടുത്തിയ കൃപേഷിന്റെയും ശരത്ത് ലാലിന്റെയും രണ്ടാം രക്തസാക്ഷിത്വ ദിനം യൂത്ത് കോൺഗ്രസ്സ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽആചരിച്ചു. ഗുരുവായൂർ കിഴക്കെനടയിൽ നടന്ന പുഷ്പാർച്ചനയും, അനുസ്മരണ യോഗവും ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു.

യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ റിഷി ലാസർ, പി.കെ ഷനാജ്, എ.കെ ഷൈമിൽ, നിസാമുദ്ധീൻ, ഗുരുവായൂർ മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പാലിയത്ത് എന്നിവർ സംസാരിച്ചു.

Vadasheri Footer