Header 1 vadesheri (working)

ഗുരുവായൂർ ദേവസ്വം നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം ഉൽഘാടനം ബുധനാഴ്ച

Above Post Pazhidam (working)

ഗുരുവായൂർ : നിർധന രോഗികൾക്ക് ആശ്വാസവുമായി ഗുരുവായൂർ ദേവസ്വം, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സഹകരണത്തോടെ ഗുരുവായൂരിൽ തുടങ്ങുന്ന നവജീവനം സൗജന്യ ഡയാലിസിസ് കേന്ദ്രം ജനുവരി 11 (ബുധനാഴ്ച)ന് നാടിന് സമർപ്പിക്കും. വൈകുന്നേരം 5 മണിക്ക് മേൽപ്പുത്തൂർ ഓഡിറ്റോറിയത്തിൽ ചേരുന്ന ചടങ്ങിൽ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നവജീവനം ഡയാലിസിസ് കേന്ദ്രത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും.

First Paragraph Rugmini Regency (working)

ദേവസ്വം മന്ത്രി ശ്രീ.കെ.രാധാകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷനാകും.
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ സ്വാഗതം ആശംസിക്കും.
നവജീവനം ഡയാലിസിസ് പദ്ധതിയെപ്പറ്റി ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരള സ്ഥാപകനും എക്സിക്യൂട്ടീവ് ഡയറക്ടറുമായ കെ.എൻ.ആനന്ദകുമാർ വിശദീകരിക്കും.
ചടങ്ങിൽ എൻ.കെ. അക്ബർ എം എൽ എ നഗരസഭാ ചെയർമാൻ.എം.കൃഷ്ണദാസ് .വാർഡ് കൗൺസിലർമാരായ ഷിൽവ ജോഷി, ശോഭാ ഹരി നാരായണൻ ,ദേവസ്വം ഭരണസമിതി അംഗങ്ങളായ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, സി.മനോജ്, ചെങ്ങറ സുരേന്ദ്രൻ, കെ.ആർ ഗോപിനാഥ്, മനോജ് ബി നായർ, വി.ജി.രവീന്ദ്രൻ, ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയുടെ സ്റ്റേറ്റ് കോർഡിനേറ്റർ, അനന്തു കൃഷ്ണൻ ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ ചടങ്ങിൽ സന്നിഹിതരാകും.

Second Paragraph  Amabdi Hadicrafts (working)

ഗുരുവായൂർ നഗരസഭയിലെ ബ്രഹ്മ കുളത്താണ് ഡയാലിസിസ് കേന്ദ്രം. ഒരു ദിവസം എട്ടുപേർക്ക് ഡയാലിസിസ് നടത്താം. മാസം ഇരുന്നൂറ് പേർക്കും. ഒരു വർഷം 2400 നിർധന രോഗികൾക്ക് ഡയാലിസിസ് സേവനം നൽകാനാകുമെന്നാണ് പ്രതീക്ഷ. ഡയാലിസിസ് കേന്ദ്രത്തിലേക്ക് രണ്ട് വിദഗ്ധ നേഴ്സുമാരുടെ സേവനവും മാസം ഒരു ലക്ഷം രൂപായുടെ മരുന്നും ദേവസ്വം നൽകും