Post Header (woking) vadesheri

സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അംഗ പരിമിതർക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു

Above Post Pazhidam (working)

ഗുരുവായൂർ : സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ അംഗ പരിമിതർക്ക് മുച്ചക്ര വാഹനം വിതരണം ചെയ്തു . ഗുരുവായൂർ ബ്രാഹ്മണ സമൂഹമഠം ഹാളിൽ നടന്ന മുചക്രവിതരണോദ്ഘാടനം പ്രശ്‌സ്ത സിനിമാതാരം ശാന്തികൃഷ്ണ ഉദ്ഘാടനം ചെയ്തു. അനീഷ് ഇയ്യാൽ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ചെയർമാൻ എ.എൻ രാധാകൃഷ്ണൻ മുഖ്യാതിഥിയായി പങ്കെടുത്തു. ജില്ലാ കൺവീനർ എ നാഗേഷ്, ദയാനന്ദൻ മാമ്പുള്ളി, പി.എം ഗോപിനാഥ്, അഡ്വ. നിവേദിത, പി.വി മുഹമ്മദ് യാസിൻ, അബ്ദുൽ ലത്തീഫ്, കെ. ആർ അനീഷ, ് സുധീഷ് മേനോത്ത് പറമ്പിൽ, ജസ്റ്റിൻ ജേക്കബ്, ജെബിൻ, അൻമോൽ മോത്തി എന്നിവർ പ്രസംഗിച്ചു. അമ്പതോളം ഇലക്ട്രിക് മോട്ടോർ ത്രീവീലറുകളാണ് വിതരണം ചെയ്തത്.
കേന്ദ്രസർക്കാരിന്റെ സാമൂഹ്യക്ഷേമ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ആർട്ടിഫിഷ്യൽ ലിംബ്‌സ് മാനുഫാക്‌റിംങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ യും കൊച്ചിൻ ഷിപ്യാർഡുമായി സഹകരിച്ചാണ് മുചക്രവാഹനം നൽകിയത്

Ambiswami restaurant