Post Header (woking) vadesheri

ഡിവൈഎഫ്‌ഐ യൂത്ത് കോണ്‍ഗ്രസ് സംഘർഷം ,ആറ് പേർ അറസ്റ്റിൽ

Above Post Pazhidam (working)

ചാവക്കാട് : പുത്തന്‍ കടപ്പുറത്ത് ഡിവൈഎഫ്‌ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ആറ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. തിരുവത്ര സ്വദേശികളായ പണിക്കവീട്ടില്‍ ഷാറോണ്‍ 24, കരിമ്പി വീട്ടില്‍ മുഹമ്മദ് ഷാഫി 25, വലിയ പുരയ്ക്കല്‍ നൗഷാദ് 30, പുത്തന്‍പുരയില്‍ സാദിഖ് 26, കരിമ്പി വീട്ടില്‍ 32 വയസ്സുള്ള മുജീബ്, ചെറലിപീടികയില്‍ വീട്ടില്‍ 30 വയസ്സുള്ള സിറാജ് എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

Ambiswami restaurant

Second Paragraph  Rugmini (working)

ചാവക്കാട് എസ്.എച്ച്.ഒ. കെ. എസ്.സെല്‍വരാജ്, എസ്. ഐ. എ.എം യാസിര്‍, എ.എസ് ഐ. സജിത്ത്, സീനിയര്‍ സിപിഒ ഗീത, സി.പി.ഒ.മാരായ നസല്‍ നാസര്‍, ജയകൃഷ്ണന്‍,അനസ്,ബിനില്‍ ബാബു എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസമാണ് പുത്തന്‍ കടപ്പുറത്ത് വെച്ച് ഡിവൈഎഫ്‌ഐ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു