
ഗുരുവായൂരിൽ സംസ്കൃത പഠനകോഴ്സ് പ്രവേശനം ഏപ്രിൽ 6 ന്

ഗുരുവായൂര്‍ : ദേവസ്വം വൈദിക സാംസ്കാരിക പഠനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന സൂക്തമുക്താവലി, സംസ്കൃത ഭാഷാപഠനം എന്നീ കോഴ്സുകളുടെ പ്രവേശനം ഏപ്രിൽ 6, തിങ്കളാഴ്ച രാവിലെ 10.00 മണി മുതൽ വൈദിക സാംസ്കാരിക പഠന കേന്ദ്രത്തില്‍ നടക്കും.

പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര് മതിയായ രേഖകളുമായി ( അപേക്ഷാ ഫീസ്, ആധാർ കാർഡ്, SSLC എന്നിവയുടെ കോപ്പി, 2 ഫോട്ടോ) അന്നേ ദിവസം രാവിലെ തന്നെ സ്ഥാപനത്തില്‍ എത്തിച്ചേരേണ്ടതാണ്.

