Post Header (woking) vadesheri

“സാംസ്‌കാരിക കേരളം” പിന്തുണച്ചു, നിലമ്പൂരിലെ ജനങ്ങൾ കൈവിട്ടു

Above Post Pazhidam (working)

നിലമ്പൂർ : ഇടത് സ്ഥാനാർഥി എം സ്വരാജ് പരാജയപ്പെട്ടതോടെ സാംസ്‌കാരിക നായകർക്ക് എതിരെ സോഷ്യൽ മീഡിയയിൽ രോഷം അണപൊട്ടുകയാണ് ,കേരളത്തിലെ സാധാരണക്കാരുടെ മനസ് അറിയാൻ കഴിയാത്ത ഇടത് സാംസ്കാരിക നായകർ നിലമ്പൂരിൽ തമ്പടിച്ചാണ് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പങ്കാളികൾ ആയത് . സ്വരാജ് നല്ല വായനക്കാരൻ ആണ് അതുകൊണ്ടാണ് പിന്തുണക്കുന്നത് എന്നാണ് ചിലർ അവകാശപ്പെട്ടത് . സർക്കാരിൽ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങൾ നഷ്ടപ്പെടുമോ എന്ന ഭയപ്പെടുന്ന ഇവർ . ജീവിക്കാൻ വേണ്ടി തെരുവിൽ സമരം ചെയ്യുന്ന ആശമാരുടെ സമരത്തെ കണ്ടഭാവം പോലും നടിക്കാതെ പോയത് നിലമ്പൂരിലെ ജനങ്ങൾ മറന്നില്ല .

Ambiswami restaurant

അതെ സമയം ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാൽ യു ഡി എഫിൽ പൊട്ടി തെറി ഉണ്ടാകുമെന്ന പ്രവചനം നടത്തിയ ശേഷം കനത്ത തോൽവി ഏറ്റു വാങ്ങേണ്ടി വന്ന സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് സി.പി.എം അനുകൂല സൈബർ പേജുകളിൽ പരോക്ഷ വിമർശനം. ‘നന്ദിയുണ്ട് മാഷേ…’ എന്നാണ് റെഡ് ആർമി ഫേസ്ബുക്ക് പേജിൽ വന്ന പോസ്റ്റ്. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് തലേന്നാണ് അടിയന്തരാവസ്ഥക്കാലത്തെ സി.പി.എം-ആർ.എസ്.എസ് ബന്ധത്തെക്കുറിച്ച് ഗോവിന്ദൻ മാസ്റ്റർ വെളിപ്പെടുത്തൽ നടത്തിയത്. സി.പി.എം ആർഎസ്എസുമായി സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട് എന്നാണ് എം.വി ഗോവിന്ദൻ പറഞ്ഞത്. ഇതേ തുടർന്ന് സി.പി.എമ്മിനും ഗോവിന്ദൻ മാഷിനുമെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ബി.ജെ.പി വോട്ട് ലഭിക്കാൻ വേണ്ടിയാണ് എം.വി ഗോവിന്ദൻ പഴയ ബന്ധം ഓർമിപ്പിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷം ഇതിനെതിരെ രംഗത്തെത്തിയിരുന്നു. വാർത്തയായതോടെ റെഡ് ആർമിയുടെ പോസ്റ്റ് പിൻവലിച്ചിട്ടുണ്ട്

നിലമ്പൂരിൽ പോസ്റ്റൽ വോട്ടുകളിലും യു ഡി എഫ് മേൽകൈ നേടി . 1322 പോസ്റ്റൽ വോട്ടുകളിൽ ആര്യാടൻ ഷൗക്കത്തിന് 650 വോട്ടുകൾ ലഭിച്ചപ്പോൾ സ്വരാജിന് 501 വോട്ടുകൾ മാത്ര മാണ് നേടാൻ കഴിഞ്ഞത്. ഇത് സർക്കാർ ജീവനക്കാരും ഇടത് സർക്കാരിനെ വെറുക്കുന്നു എന്നതിന്റെ തെളിവ് കൂടിയാണ്. ബി ജെ പിക്ക് 86 വോട്ടുകൾ ആണ് ലഭിച്ചത് .സ്വതന്ത്രനായ പി വി അൻവർ 70 പോസ്റ്റൽ വോട്ടുകൾ നേടി കരുത്ത് കാട്ടി

Second Paragraph  Rugmini (working)

11,077 വോട്ടിന്‍റെ ഭൂരിപക്ഷവുമായി വിജയിച്ച യു‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടൻ ഷൗക്കത്ത് ശതമാന കണക്കിലും വ്യക്തമായ മേധാവിത്വം പുലര്‍ത്തി. ആകെ പോള്‍ ചെയ്ത വോട്ടുകളിൽ 44.17ശതമാനം വോട്ട് സ്വന്തമാക്കിയാണ് ആര്യാടൻ ഷൗക്കത്ത് വിജയമുറപ്പിച്ചത്. വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ വോട്ട് ശതമാനത്തിൽ ആര്യാടൻ ഷൗക്കത്ത് തന്നെയായിരുന്നു മുന്നിട്ടുനിന്നത്.

ആകെ പോള്‍ ചെയ്ത വോട്ടുകളിൽ ആര്യാടൻ ഷൗക്കത്ത് 44.17 ശതമാനം നേടിയപ്പോള്‍ 37.88ശതമാനമാണ് എം സ്വരാജിന് നേടാനായത്. ഇതിനിടെയും ശക്തി തെളിയിക്കാൻ പിവി അൻവര്‍ 11.23ശതമാനം വോട്ടാണ് നേടിയെടുത്തത്. ബിജെപി സ്ഥാനാര്‍ത്ഥി 4.91ശതമാനം വോട്ടാണ് നേടിയത്. എൽഡിഎഫിന്‍റെ ശക്തികേന്ദ്രങ്ങളിൽ ഉള്‍പ്പെടെ ആര്യാടൻ ഷൗക്കത്ത് മുന്നേറ്റമുണ്ടാക്കുകയും വോട്ടുവഹിതം ഉയര്‍ത്തുകയും ചെയ്തു. ആകെ 77737 വോട്ടാണ് ആര്യാടൻ ഷൗക്കത്ത് സ്വന്തമാക്കിയത്.

Third paragraph

എം. സ്വരാജിന് 66660 വോട്ട് മാത്രമാണ് കിട്ടിയത്. പി.വി.അൻവറിന് 19760 വോട്ടും എൻഡിഎ സ്ഥാനാർത്ഥി മോഹൻ ജോർജിന് 8648 വോട്ടും നേടാനായി. എസ്ഡിപിഐ സ്ഥാനാർഥി സാദിഖ് നടുത്തൊടി 2075 വോട്ടുകൾ നേടി. നോട്ടയ്ക്ക് 630 വോട്ടുണ്ട്. വോട്ടെണ്ണലിന്‍റെ തുടക്കം മുതൽ ലീഡ് നേടിയ ആര്യാടൻ ഷൗക്കത്തിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നതേയില്ല..