Header 1 = sarovaram
Above Pot

വാടാനപ്പള്ളി കാർഷിക സഹകരണ സംഘത്തിൽ ഇടത് ഭരണത്തിൽ നടന്ന സാമ്പത്തിക തട്ടിപ്പുകളിൽ വിജിലൻസ് അന്വേഷണം നടത്തണം

വാടാനപ്പള്ളി : വാടാനപ്പള്ളി കാർഷിക സഹകരണ സംഘത്തിലെ 20 മാസത്തെ ഇടത് ഭരണത്തിൽ നടന്ന അഴിമതിയും സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചും വിജിലൻസ് അന്വേഷണം നടത്തണമെന്ന് യു ഡി എഫ് നേതാക്കൾ ആവശ്യപ്പെട്ടു . 2019 ൽ നടന്ന തിരഞ്ഞെടുപ്പിൽ . ഇടതു പക്ഷത്തിന്റെ സ്ഥാനാർത്ഥികൾ നൽകിയ നോമിനേഷനിൽ വ്യാജ ഒപ്പ് കണ്ടെത്തിയതിനാൽ പത്രികൾ തള്ളി പോവുകയായിരിന്നു . ബാങ്കിലെ സി ഐ റ്റി യു യൂണിയന്റെ നേതൃത്വത്തിലുള്ള ജീവനക്കാർ മതിയായ ഈടില്ലാതെ വായ്പകൾ നല്കാൻ നീക്കം നടത്തിയത് ബാങ്ക് ഭരണ സമിതി തടഞ്ഞിരുന്നു .2022 ൽ ബാങ്കിലെ സി ഐ റ്റി യു യൂണിയന്റെ നേതൃത്വത്തിൽ അനാവശ്യ സമരം നടത്തി ഒരു മാസം കഴിഞ്ഞപ്പോൾ പിൻ വലിച്ചു

Astrologer

പിന്നീട് 2023 ഫെബ്രുവരി രണ്ടിന് ബാങ്ക് അഡ്മിനിസ്ട്രേറ്റർ ഭരണത്തിന് കീഴിലായപ്പോൾ , അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയിലെ അംഗങ്ങളുടെ ഇടപെടലിൽ വിശ്വാസ കുറവ് വന്ന നിക്ഷേകർ ഏഴു കോടിയോളം വരുന്ന നിക്ഷേപം പിൻ വലിച്ചിരുന്നു . കരുവന്നൂർ ബാങ്ക് തട്ടിപ്പ് കോളിളക്കം ഉണ്ടാക്കിയ സമയത്ത് പോലും ബാങ്കിൽ നിന്ന് നിക്ഷേപം പിൻ വലിക്കാൻ നിക്ഷേപകർ തയ്യാറാകാതിരുന്ന സ്ഥലത്താണ് . അഡ്മിനിസ്ട്രറ്റർ ഭരണത്തിന് കീഴിൽ നിക്ഷേപം കൂട്ടത്തോടെ പിൻ വലിച്ചത് . തുടക്കം മുതൽ നീതി ടെക്സ്റ്റൈൽ സിലേക്ക് പർച്ചേയ്‌സ് നടത്താൻ സിപി എം അംഗമായ ജീവനക്കാരൻ ആണ് പണവുമായി പോയിരുന്നത് . ബാങ്ക് സെക്രട്ടറിയുടെ നിയമനം ഹൈക്കോടതി അംഗീകരിച്ചിട്ടുള്ളതാണ് .

2001 ൽ കർഷകർക്ക് പിണ്ണാക്ക് വിറ്റതിൽ അഴിമതി ഉണ്ടെന്ന് ആരോപിച്ച രണ്ടു ഇടതു കർഷക നേതാക്കൾക്ക് ഓംബുഡ്സ്മാൻ 5000 രൂപ പിഴ ഇട്ടിരുന്നു . ഒന്നുമില്ലാതെ കിടന്നിരുന്ന സംഘത്തെ സി ഐ സെബാസ്റ്റ്യന്റെ നേതൃത്വ ത്തിൽ നിരന്തര പരിശ്രമത്തിന്റെ ഫലമായി മേഖലയിലെ മികച്ച സ്ഥാപനമായി ആയി വാടാനപ്പള്ളി കാർഷിക വികസന സഹകരണ സംഘ ത്തെ മാറ്റാൻ കഴിഞ്ഞു . ഇല്ലാത്ത ധൂർത്തും ,അഴിമതിയും ആരോപിച്ചു ബാങ്ക് പിടിച്ചെടുക്കാൻ ഇടതു പക്ഷം ശ്രമിക്കുകയാണ് ഇടതു പക്ഷത്തിന്റെ വ്യാജ പ്രചാരണം തിരിച്ചറിയണമന്ന് കെ പി സി അംഗം സി ഐ സെബാസ്റ്റ്യൻ ,തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർ മാൻ ജോസ് ചിറയത്ത് , കൺ വീനർ വി സി സതീഷ് കുമാർ ,സംഘ ത്തിന്റെ മുൻ പ്രസിഡന്റ് മാരായ എ സി റിൻഷാദ് , സി ഐ ഫ്രാൻസിസ് എന്നിവർ പ്രസ്താവനയിൽ പറഞ്ഞു

Vadasheri Footer