
സാമൂതി രാജയുടെ നിര്യാണം, ഗുരുവായൂർ ദേവസ്വം അനുശോചിച്ചു.

ഗുരുവായൂർ : ദേവസ്വം ഭരണസമിതി അംഗവും സാമൂതിരി രാജാവുമായ കെ.സി.ശ്രീമാനവേദൻ രാജയുടെ (കെ.സി.ഉണ്ണിയനുജൻ രാജ ) ദേഹവിയോഗത്തിൽ ഗുരുവായൂർ ദേവസ്വം അനുശോചനം രേഖപ്പെടുത്തി. . സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ട് ഉയർന്ന അറിവും കാര്യശേഷിയുമുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു കെ.സി.ശ്രീമാനവേദൻ രാജയെന്ന് ചെയർമാൻ ഡോ.വി.കെ.വിജയൻ അനുസ്മരിച്ചു. ‘

അദ്ദേഹത്തിൻ്റെ ദേഹവിയോഗത്തിൽ ദേവസ്വം ഭരണസമിതിയും ജീവനക്കാരും അഗാധമായ ദു:ഖവും അനുശോചനവും രേഖപ്പെടുത്തുന്നതായുള്ള അനുശോചന പ്രമേയം അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ അവതരിപ്പിച്ചു..
യോഗത്തിൽ ദേവസ്വം ഭരണസമിതി അംഗങ്ങളായ .മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, .പി.സി.ദിനേശൻ നമ്പൂതിരിപ്പാട്, .സി.മനോജ്.,കെ.പി.വിശ്വനാഥൻ, മനോജ് ബി നായർ, ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികൾ, ജീവനക്കാർ എന്നിവർ സന്നിഹിതരായി.
