
സമൂഹ ലളിത സഹസ്ര നാമാർച്ചന 15ന് ഗുരുവായൂരിൽ.


ഗുരുവായൂർ : മഹാശിവരാത്രി നാളിൽ ഗുരുവായൂരപ്പൻ്റെ നടയിൽ പൈതൃകം ഗുരുവായൂരിന്റെ നേതൃത്വ ത്തിൽ സമൂഹ ലളിത സഹസ്രനാമാർച്ചന നടത്തുന്നു.
15 ന് 2 മണിക്ക് ടൗൺ ഹാളിൽ ഒത്തുകൂടി ശബരിമല / മാളികപ്പുറം മുൻ മേൽശാന്തി വിഷ്ണു നമ്പൂതിരി നടത്തുന്ന പ്രാണശക്തിപൂജക്ക് ശേഷം ആയിരകണക്കിന് ഭക്തർ നാമജപവുമായി ക്ഷേത്രനടയിൽ എത്തും.
വൈകീട്ട് 4:30ന് ആരംഭിക്കുന്ന ലളിത സഹസ്രനാമജപം ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് അഡ്മിനിസ്ട്രേറ്റർ ഒ.ബി.അരുൺ കുമാർ എന്നിവർ ദീപ പ്രോജ്വലനo നടത്തുകയും ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ: വി.കെ.വിജയൻ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും’
സ്വാമി ഉദിത് ചൈതന്യജി നേതൃത്വം നൽകുന്ന ലളിത സഹസ്ര നാമം ചൊല്ലി കൊടുക്കുന്നത് ആലീസ് ഉണ്ണികൃഷ്ണനാണ്.ഹിന്ദി മേഖലയിൽ ഭജൻസിന് പ്രശസ്തിയാർജിച്ച മൈഥിലി ഠാക്കൂർ (എം.എൽ.എ ) മുഖ്യാതിഥിയായി പങ്കെടുക്കുന്നു ‘
