സമാന്തര വയർലെസ് സംവിധാനം , ചാഴൂർ സ്വദേശി പിടിയിൽ
തൃശൂർ : രാജ്യസുരക്ഷയെപ്പോലും ബാധിക്കുന്ന രീതിയില്‍ സ്വന്തം വീട്ടില്‍ സമാന്തര വയര്‍ലസ് സംവിധാനങ്ങള്‍ ഒരുക്കി പൊലീസിന്റെ സന്ദേശങ്ങള്‍ ചോര്‍ത്തിയചാഴൂര്‍ സ്വദേശിയെ അന്തിക്കാട് പൊലീസ് പിടികൂടി.
തൃശൂര്‍ പൊലീസ് സൂപ്രണ്ടിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് ചാഴൂര്‍ സ്വദേശി നമ്ബേരിവീട്ടില്‍ സമ്ബത്ത് (40) അറസ്റ്റിലായത്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ജില്ലയിലെ വയര്‍ലസ് സന്ദേശങ്ങള്‍ ഇയാള്‍ ചോര്‍ത്തിയതായാണ് സൂചന. നിരവധി വര്‍ഷങ്ങള്‍ അബുദാബിയിലെ ഡിഫന്‍സിന്റെ ഐടി മേഖലയില്‍ ടെക്നീഷ്യനായി വര്‍ക്ക് ചെയ്തിരുന്നു.
അഞ്ചു വര്‍ഷമായി നാട്ടിലുണ്ട്. ഇലക്‌ട്രോണിക് എന്‍ജിനിയറായ ഇയാള്‍ വീട്ടിലൊരുക്കിയിട്ടുള്ള വയര്‍ലെസ് സംവിധാനങ്ങള്‍ കണ്ട് പൊലീസ് അമ്ബരന്നു. പൊലീസിന്റെ ടെലികമ്യൂണിക്കേഷന്‍ വിഭാഗവും സൈബര്‍ സെല്ലും മറ്റ് അവാന്തര വിഭാഗങ്ങളും വിശദമായി പരിശോധിച്ച് വരികയാണ്. എയര്‍ ട്രാഫിക് സംവിധാനങ്ങള്‍പോലും നിരീക്ഷിക്കാനുള്ള സൗകര്യങ്ങള്‍ ഈ വയര്‍ലെസ് സംവിധാനത്തില്‍ ഉണ്ടെന്നാണ് സൂചന. അന്തിക്കാട് എസ് എച്ച് ഒ പി കെ ദാസ്, എസ്‌ഐമാരായ, എം സി ഹരീഷ്, പി കെ പ്രദീപ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മുരുകദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനയും അറസ്റ്റും നടന്നത്.