Post Header (woking) vadesheri

സിക്കിമിൽ സൈനിക ട്രക്ക് മറിഞ്ഞ് മരിച്ചവരിൽ മലയാളി സൈനികനും

Above Post Pazhidam (working)

ഗാങ്‌ടോക്ക്: സിക്കിമില്‍ സൈനികര്‍ സഞ്ചരിച്ച ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 3 ഉദ്യോഗസ്ഥര്‍ ഉള്പ്പാടെ 16 സൈനികര്‍ മരിച്ച അപകടത്തില്‍ മലയാളിയും. പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്ക്കാവ് സ്വദേശി വൈശാഖ് ആണ് മരിച്ചത്. 26 വയസായിരുന്നു.നാലുവര്ഷം മുന്പാണ് വൈശാഖ് സൈന്യത്തില്‍ ചേര്ന്നത്

Ambiswami restaurant

ചാറ്റന്‍ മേഖലയില്‍ നിന്ന് തംഗുവിലേക്ക് വെള്ളിയാഴ്ച രാവിലെ പോയ മൂന്ന് സൈനികവാഹനങ്ങളില്‍ ഒന്നാണ് അപകടത്തില്പെ ട്ടത്. മലയിടുക്കിലെ ചെരിവില്‍ നിന്ന് സൈനികരടങ്ങിയ വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് സൈനികവൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. ഉടന്‍ തന്നെ രക്ഷാപ്രവര്ത്ത നം ആരംഭിച്ചുവെന്നും പരിക്കേറ്റ നാല് സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് വിവരം.

Second Paragraph  Rugmini (working)

സൈനികരുടെ വിയോഗത്തില്‍ കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് അനുശോചനമറിയിച്ച് ട്വീറ്റ് ചെയ്തു. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് തന്നെ സുഖംപ്രാപിക്കട്ടെ എന്നും അദ്ദേഹം ട്വീറ്റില്‍ കുറിച്ചു.