സായി ദക്ഷിണേന്ത്യൻ പുരസ്ക്കാരങ്ങളുടെ സമർപ്പണവും ,സാധന ഗ്രാമം പദ്ധതി പ്രഖ്യാപനവും 24 നു ഗുരുവായൂരിൽ.
ഗുരുവായൂർ : ഗൂരൂവയുർ:സായി സഞ്ജീവനി ട്രസ്റ്റ് ഏർപ്പെടുത്തിയ സായി ദക്ഷിണേന്ത്യൻ പുരസ്‌കാരങ്ങളുടെ സമർപ്പണവും 24 നു ഗുരുവായൂർ ദർശൻ ഓഡിറ്റോറിയത്തിൽ ഉച്ചക്ക് 3 നു നടക്കും.
സായി കർമ്മ ശ്രേഷ്ഠ പുരസ്‌കാരതിനു കൈതപ്രം ദാമോദരൻ നമ്പൂതിരിയെ തിരഞ്ഞെടുത്തു.
സായിധർമ്മ രത്ന പുരസ്ക്കാരങ്ങൾക്ക് (തമിഴ് നാട്) ശ്രീ ആർ. പ്രേം കുമാർ.(ചെയർമാൻ,ബി.എൽ.എം.സൊസൈറ്റി,),
(കേരളം)ഡോ.പി.കൃഷ്ണകുമാർ (ചെയർമാൻ,നെഹ്രു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്;)(കർണാടക ) ഡോ: പി.പ്രസാദ് പണിക്കർ. എന്നിവർ തിരഞ്ഞെടുക്കപെട്ടു.
ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് പുരസ്‌കാരങ്ങൾ സമർപ്പിക്കും. പോണ്ടിച്ചേരി സിവിൽ സപ്ലൈസ് മന്ത്രി സായി ശരവണ കുമാർ, എ. കെ .എസ്.വിജയൻ തമിഴ്നാട്. (സ്പെഷ്യൽ റിപ്രസന്റേറ്റീവ് ഡൽഹി);ഡോ.മുഹമ്മദ് ഖാൻ (സി എ ഒ, ഖാൻ മീഡിയസിറ്റി, ഫിഫ മെമ്പർ)ആചാര്യ എം ആർ. രാജേഷ്,ഗുരുവായുർ ദേവസ്വം ചെയർമാൻ വി.കെ. വിജയൻ, നഗരസഭ ചെയർമാൻ .എം.കൃഷ്ണദാസ് തുടങ്ങിയവർ സംബന്ധിക്കും.
കർണാടകയിൽ മൗനയൊഗക്കായി ഒരുക്കുന്ന ഇന്റർനാഷണൽ സെന്റർ ആണ് സാധനഗ്രാമം. ഇരുനൂറ് ഏക്കർ സ്ഥലത്തായി മെഡിറ്റേഷൻ സെന്റർ, ഗോശാല , ഗുരുകുലം, ആയുർവ്വേദ ആലോപതി ചികിത്സാലയങ്ങൾ,മാത്ത മാറ്റിക്കൽ മ്യൂസിയം, വേദിക് വീർച്ച്വൽ യൂണിവേഴ്സിറ്റി തുടങ്ങിയവ സാധനഗ്രമത്തിൽ ഉൾപെടും വാർത്ത സമ്മേളനത്തിൽ . സായ് സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി ഹരിനാരായണൻ, എക്സിക്യൂട്ടീവ് ട്രസ്റ്റി അരുൺ സി നമ്പ്യാർ,ട്രസ്റ്റ് അംഗം സബിത രഞ്ജിത്, മണികണ്ഠൻ ടി സ്. നവ്യ ടി.പി.,അക്ബർ, എന്നിവർ പങ്കെടുത്തു