Header 1 = sarovaram
Above Pot

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശൂർ : കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡോ. എം.എം. ബഷീറിനും എന്‍. പ്രഭാകരനും കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം നല്‍കും
വിശിഷ്ടാംഗത്വം (50,000 രൂപ). സമഗ്രസംഭാവന പുരസ്കാരം (30,000 രൂപ) ശ്രീകൃഷ്ണപുരം കൃഷ്ണൻകുട്ടി, ഡോ.പള്ളിപ്പുറം മുരളി, ജോൺ‌ സാമുവൽ, കെ.പി. സുധീര, ഡോ.രതീ സക്സേന, ‍ഡോ.പി.കെ. സുകുമാരൻ എന്നിവർക്ക്.

അക്കാദമി അവാർഡുകൾ: (25,000 രൂപ)

1. എൻ.‍ജി. ഉണ്ണിക്കൃഷ്ണൻ (കടലാസുവിദ്യ–കവിത)

Astrologer

2. വി.ഷിനിലാൽ (സമ്പർക്കക്രാന്തി–നോവൽ)

3. പി.എഫ്. മാത്യൂസ് (മുഴക്കം–ചെറുകഥ)

4. എമിൽ മാധവി (കുമരു–നാടകം)

5. എസ്.ശാരദക്കുട്ടി (എത്രയെത്ര പ്രേരണകൾ–സാഹിത്യ വിമർശനം)

6. ജയന്ത് കാമിച്ചേരിൽ (ഒരു കുമരകംകാരന്റെ കുരുത്തംകെട്ട ലിഖിതങ്ങൾ–ഹാസസാഹിത്യം)

7a. സി.എം. മുരളീധരൻ (ഭാഷാസൂത്രണം: പൊരുളും വഴികളും–വൈജ്ഞാനിക സാഹിത്യം)

7b. കെ.സേതുരാമൻ (മലയാളി ഒരു ജിനിതകം-വൈജ്ഞാനിക സാഹിത്യം)

8. ബി.ആർ.പി. ഭാസ്കർ (ന്യൂസ് റൂം–ജീവചരിത്രം / ആത്മകഥ)

9a. സി.അനൂപ് (ദക്ഷിണാഫ്രിക്കൻ യാത്രാപുസ്തകം–യാത്രാവിവരണം)

9b. ഹരിത സാവിത്രി (മുറിവേറ്റവരുടെ പാതകൾ–യാത്രാവിവരണം)

10. വി.രവികുമാർ (ബോദ്‌ലേർ–വിവർത്തനം)

11. ഡോ.കെ. ശ്രീകുമാർ (ചക്കരമാമ്പഴം–ബാലസാഹിത്യം)

Vadasheri Footer