വിമര്‍ശന സ്വാതന്ത്രം ജനാധിപത്യത്തിന്‍റെ ജീവവായു : എസ് എസ് എഫ്
പുന്നയൂര്‍ക്കുളം : വിയോജിക്കാനുളള അവകാശം ജനാധിപത്യത്തിന്‍റെ ജീവവായുയാണെന്നും വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാനുള്ള വിശാല മനസ്കതയും സഹിഷ്ണതയും അധികാരത്തില്‍ ഇരിക്കുന്നവരുടെ സവിശേഷതയാകണമെന്നും എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി സി എന്‍ ജഅഫര്‍ പ്രസ്താവിച്ചു.എസ് എസ് എഫ് വടക്കേക്കാട് ഡിവിഷൻ കമ്മിറ്റി നടത്തിയ ഓര്‍ഗനൈസ ക്യാമ്പില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.നേതൃ പരിശീലനം ലക്ഷ്യം വെച്ച് നടത്തിയ ക്യാമ്പില്‍ അഞ്ച് സെക്ടറുകളില്‍ നിന്നും തിരഞ്ഞെടുത്ത പ്രവർത്തകരായിരുന്നു പ്രതിനിധികള്‍.
പുന്നയൂര്‍ക്കുളം ഉപ്പുങ്ങൽ തിബിയാനിൽ നടന്ന ക്യാമ്പിൽ ഡിവിഷൻ പ്രസിഡന്റ് കല്ലൂര്‍ സ്വാദിഖലി ഫാളിലിയുടെ അധ്യക്ഷതയിൽ ആര്‍ എസ് സി ഖത്തർ ഘടകം ജനറൽ കൺവീനർ ബഷീർ മാസ്റ്റർ വടക്കേക്കാട് ഉദ്‌ഘാടനം നിര്‍വ്വഹിച്ചു.എസ് എസ് എഫ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.ബി ബഷീർ മുസ്‌ലിയാർ, ജില്ലാ ജനറല്‍ സെക്രട്ടറി ആർ.എ നൗഷാദ്,സെക്രട്ടറി മുനീർ ഖാദിരി തിരുനെല്ലൂര്‍ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നല്‍കി.എസ്.വൈ.എസ് സോൺ പ്രസിഡന്റ് ഉസ്മാൻ മുസ്‌ലിയാർ, സെക്രട്ടറി ഷെരീഫ് കൊച്ചന്നൂർ, ആര്‍ എസ് സി യു.എ.ഇ പ്രതിനിധി ഷിഹാബ് പരൂര്, അർസൽ കൊമ്പത്തയിൽ എന്നിവർ സംസാരിച്ചു.അനസ് അഞ്ഞൂര് സ്വാഗതവും ഷിയാസ് അശ്റഫി എടക്കര നന്ദിയും പറഞ്ഞു.