Header 1 vadesheri (working)

റൂഫ് ഷീറ്റുകൾക്ക് ചോർച്ച, 2.5 ലക്ഷം രൂപ നഷ്ടം നല്കണമെന്ന് ഉപഭോക്തൃ കോടതി

Above Post Pazhidam (working)

തൃശൂർ :റൂഫ് ഷീറ്റുകളുടെ തകരാറാരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി. കൊരട്ടി ചിറങ്ങര വെണ്ണൂക്കാരൻ വീട്ടിൽ വി.വി.പോളി ഫയൽ ചെയ്ത ഹർജിയിലാണ് അങ്കമാലി സൗത്തിലുള്ള ഗേയ്ലോർഡ് മെറ്റൽസ് ഉടമക്കെതിരെയും എറണാംകുളത്തുള്ള ഡെക്കാൻ മെറ്റൽസ് പ്രൊഫൈൽസ് പി ലിമിറ്റഡിനെതിരെയും ഇപ്രകാരം വിധിയായതു്.

First Paragraph Rugmini Regency (working)

പോളി മൊത്തം 1,80,400 രൂപക്കാണ് ജി ഐ ഷീറ്റുകളും അനുബന്ധ ഉല്പന്നങ്ങളും വാങ്ങുകയുണ്ടായതു്. ഷീറ്റിൻ്റെ ഒരു വശം മുഴുനീളത്തിൽ മടക്കുള്ള അവസ്ഥയിലായിരുന്നു.ഇത് മൂലം ഷീറ്റുകൾ തമ്മിൽ വിടവുള്ളതും മഴവെള്ളം വീഴുന്ന അവസ്ഥയിലുമായിരുന്നു.പരാതിപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി തകരാറുകൾ ശരിവെച്ചു കൊണ്ട് റിപ്പോർട്ട് നൽകിയിരുന്നു .

Second Paragraph  Amabdi Hadicrafts (working)

തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിയുടെ വീഴ്ച വിലയിരുത്തി ഹർജിക്കാരന് നഷ്ടപരിഹാരമായി 2,50,000 രൂപയും 9% പലിശയും ചിലവിലേക്ക് 5000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി