728-90

കണ്ടാണശ്ശേരിയിൽ കടയിൽ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ

Star

ഗുരുവായൂര്‍: കണ്ടാണശേരി പാരീസ്‌റോഡിന് സമീപമുള്ള പച്ചക്കറികടയുടെ പൂട്ട് പൊളിച്ച മോഷണം നടത്തിയ പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം പത്തനാപുരം പുന്നാല വില്ലേജില്‍ കളിയില്‍ വീട്ടില്‍ സുധാകരനെയാണ് (56) ഗുരുവായൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പല സ്റ്റേഷനുകളിലും മോഷണ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു